ഇരിട്ടി: ഹില്‍ ഏരിയ ഡെവലപ്മെന്‍റ് ഏജന്‍സിയില്‍ ഉള്‍പ്പെടുത്തി പേരാവൂര്‍ നിയോജക മണ്ഡലത്തിലെ വിവിധ പ്രവൃത്തികള്‍ക്കായി രണ്ടുകോടി നാല്‍പത്തഞ്ച് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി സണ്ണി ജോസഫ് എം.എല്‍.എ അറിയിച്ചു. സാങ്കേതികാനുമതി ലഭിക്കുന്ന മുറക്ക് പ്രവൃത്തി ആരംഭിക്കാന്‍ സാധിക്കുമെന്നും എം.എല്‍.എ അറിയിച്ചു. വാളത്തോട്-പുഷ്പഗിരി റോഡ് -10 ലക്ഷം, വാണിയപ്പാറ -തെയ്യത്താന്‍കുന്ന് റോഡ് -10, പുന്നക്കുണ്ട്-ആര്‍.പി.എസ് മാളിയേക്കല്‍ ജങ്ഷന്‍ -10, മുടിക്കയം-പുല്ലന്‍പാറത്തട്ട് റോഡ് -15, പാലത്തിന്‍കടവ്-ഇന്ദിരാജി റോഡ് -10, വെണ്ടേക്കുംചാല്‍-പീടികപ്പടി റോഡ് -10, അമ്പായത്തോട്-പറങ്കിമല റോഡ് -10, ആശാന്‍കവല-കുടത്തില്‍കവല റോഡ് -10, മാത്യുത്തോട്-മുള്ളന്‍പാറ റോഡ് -10, രണ്ടാംകടവ് കുടിവെള്ള പദ്ധതി -20, എടപ്പുഴ രാജഗിരി കുടിവെള്ള പദ്ധതി -15, തെയ്യത്താന്‍കുന്ന് കുടിവെള്ള പദ്ധതി -15, അങ്ങാടിക്കടവ് ഡോണ്‍ബോസ്കോ കോളജിന് സമീപം തടയണ പണിയാന്‍ -30, മുടയരഞ്ഞി പള്ളിക്ക് സമീപം തടയണ പണിയാന്‍ -15, ബാവലിപ്പുഴയില്‍ നീണ്ടുനോക്കി ഭാഗത്ത് തടയണ നിര്‍മാണത്തിന് -30, ബാവലിപ്പുഴയില്‍ കണിച്ചാര്‍ ഭാഗത്ത് തടയണ നിര്‍മാണത്തിന് -25 ലക്ഷം എന്നിങ്ങനെയാണ് തുക അനുവദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.