കണ്ണൂര്‍: ഗ്രന്ഥശാലാസംഘം 70ം വാര്‍ഷികത്തിന്‍െറ ഭാഗമായി ജില്ലാ ലൈബ്രറി ആദ്യകാല ഗ്രന്ഥശാലാ സാരഥികളുടെ കൂട്ടായ്മ സംഘടിപ്പിച്ചു. ഗ്രന്ഥശാലാ സംഘത്തിന്‍െറയും ലൈബ്രറി കൗണ്‍സിലിന്‍െറയും മുന്‍കാല കമ്മിറ്റിയംഗങ്ങള്‍, ജീവനക്കാര്‍ എന്നിവര്‍ ഓര്‍മകള്‍ പങ്ക് വെച്ചു. ദേശീയ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന്‍െറ ഭാഗമായി ഉയര്‍ന്നുവന്ന വായനശാലകള്‍ പുതിയ കാലത്തെ സാംസ്കാരിക പ്രശ്നങ്ങള്‍ക്കെതിരെ നിരന്തര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്ന് ഇവര്‍ പറഞ്ഞു. മുന്‍കാല പ്രവര്‍ത്തകരെ ആദരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള ഉദ്ഘാടനം ചെയ്തു. പ്രസ് ക്ളബ് ഭാരവാഹികളെ ചടങ്ങില്‍ അനുമോദിച്ചു. ലൈബ്രറി കൗണ്‍സില്‍ ജില്ലാ പ്രസിഡന്‍റ് കവിയൂര്‍ രാജഗോപാലന്‍ അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം. ഷൈജ, ലൈബ്രറി കൗണ്‍സില്‍ മുന്‍ സംസ്ഥാന സെക്രട്ടറി കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍, മുന്‍ ജില്ലാ സെക്രട്ടറി പി.കെ. നാരായണന്‍, പ്രസ്ക്ളബ് പ്രസിഡന്‍റ് കെ.ടി. ശശി, കെ.പി. കുഞ്ഞികൃഷ്ണന്‍, കെ.പി. ശിവരാമന്‍, കെ.പി. അപ്പനു തുടങ്ങിയവര്‍ സംസാരിച്ചു. പി.കെ. ബൈജു സ്വാഗതവും യു. ജനാര്‍ദനന്‍ നന്ദിയും പറഞ്ഞു. വാര്‍ഷികത്തിന്‍െറ ഭാഗമായി വിവിധ ഗ്രന്ഥശാലകളില്‍ പതാക ഉയര്‍ത്തുകയും അക്ഷരദ്വീപം കൊളുത്തുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.