എടക്കാട് ബീച്ചില്‍ സാമൂഹിക ദ്രോഹികളുടെ വിളയാട്ടം : പൊലീസ് എയ്ഡ് പോസ്റ്റ് എറിഞ്ഞു തകര്‍ത്തു

എടക്കാട്: എടക്കാട് ബീച്ചും ചില്‍ഡ്രന്‍സ് പാര്‍ക്കും രാത്രികാലങ്ങളില്‍ സാമൂഹിക ദ്രോഹികള്‍ കൈയടക്കുന്നു. ഇവിടെ ഉണ്ടായിരുന്ന പൊലീസ് എയ്ഡ് പോസ്റ്റ് ഞായറാഴ്ച രാത്രിസാമൂഹിക ദ്രോഹികള്‍ എറിഞ്ഞുതകര്‍ത്തു. നാലുഭാഗത്തുമുള്ള മുഴുവന്‍ ഗ്ളാസുകളും തകര്‍ക്കപ്പെട്ട നിലയിലാണ്. ഇതു സംബന്ധിച്ച് നാട്ടുകാര്‍ എടക്കാട് പൊലീസില്‍ വിളിച്ചറിയിച്ചെങ്കിലും അക്രമം നടന്ന പ്രദേശം പൊലീസ് തിരിഞ്ഞുനോക്കിയില്ളെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ചില്‍ഡ്രന്‍റ് പാര്‍ക്കിന് മുന്‍വശം ഐസ്ക്രീം ഷോപ്പിന്‍െറ ചില്ലുകള്‍ തകര്‍ത്തിരുന്നു. തൊട്ടടുത്ത പാര്‍ക്കില്‍ മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് സ്ഥാപിച്ച അക്വേറിയം ഹാള്‍ പൂര്‍ണമായും സാമൂഹികദ്രോഹികളുടെ പിടിയിലാണ്. ഇതിനടുത്ത് നിറയെ മയക്കുമരുന്ന് സിറിഞ്ചുകളും ശീട്ടുകളുമാണ്. മത്സ്യകൃഷിക്കുവേണ്ടി സ്ഥാപിച്ച ഈ കെട്ടിടത്തിന്‍െറ ചില്ലുകള്‍ പൂര്‍ണമായും ഇളക്കി വാതിലുകള്‍ തുറന്നിട്ട നിലയിലാണ്. പരിസരത്തെ മത്സ്യത്തൊഴിലാളികളുടെ വലയും മറ്റു സാമഗ്രികളും സൂക്ഷിക്കാന്‍ ഈ കെട്ടിടത്തില്‍ സൗകര്യം ചെയ്യണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.