ബസുകളുടെ മരണപ്പാച്ചിലിന് ഒരു രക്തസാക്ഷി കൂടി

പയ്യന്നൂര്‍: ബസുകളുടെ മരണപ്പാച്ചിലിന് ഒരു രക്തസാക്ഷി കൂടി. തിങ്കളാഴ്ച രാവിലെ വിളയാങ്കോട് ശിവക്ഷേത്ര പരിസരത്തെ എം. കുഞ്ഞിരാമനാണ് മരണം ഏറ്റുവാങ്ങിയ ഒടുവിലത്തെ ഹതഭാഗ്യന്‍. ദേശീയപാതയില്‍ പിക്കപ് വാനുമായി സ്വകാര്യ ബസ് കൂട്ടിയിടിച്ച് വാനിന്‍െറ വലതുവശത്തെ ബോഡിയുടെ ഭാഗം പൊട്ടിവീഴുകയായിരുന്നു. ഈ ഭാഗം വീണാണ് റോഡരികിലെ കാടുവെട്ടിത്തെളിക്കുകയായിരുന്ന കുഞ്ഞിരാമന്‍ മരിച്ചത്. ഇടിച്ച ബസ് അമിത വേഗതയിലായിരുന്നെന്ന് നാട്ടുകാര്‍ പറഞ്ഞു. മുമ്പ് അപകടത്തത്തെുടര്‍ന്ന് ബസുകളുടെയുള്‍പ്പെടെ വാഹനങ്ങളുടെ അമിത വേഗത തടയാന്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കിലും നടപടി ആരംഭ ശൂരത്വത്തിലൊതുങ്ങി. പിലാത്തറ മുതല്‍ പാപ്പിനിശ്ശേരി വരെ വിളയാങ്കോട് ഉള്‍പ്പെടെ സ്ഥാപിച്ച കാമറയും കണ്‍ചിമ്മിയതായി പരാതിയുണ്ട്. വിളയാങ്കോട് ശിവക്ഷേത്രത്തിനടുത്ത് ദേശീയപാതയില്‍ അപകടം പതിവാകുന്നു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനിടയില്‍ മൂന്നോളം പേരാണ് ഇവിടെ അപകടങ്ങളില്‍ മരിച്ചത്. രണ്ടാഴ്ച മുമ്പ് ലോറി അപകടത്തില്‍ പെട്ടിരുന്നു. മിനിലോറിയുമായി കൂട്ടിയിടിച്ച് മറിയുകയായിരുന്നു. ഗ്യാസ് ഇല്ലാത്ത ടാങ്കര്‍ ആയതിനാല്‍ വന്‍ ദുരന്തമാണ് വഴിമാറിയത്. പിലാത്തറ ഭാഗത്തുനിന്നു വരുമ്പോള്‍ ഉള്ള ഇറക്കവും വളവുമാണ് അപകടത്തിനു കാരണം. ഇവിടെ വേഗത നിയന്ത്രിക്കാന്‍ നടപടി വേണമെന്ന ആവശ്യം ശക്തമാണ്. കുഞ്ഞിരാമന്‍െറ മരണം വിളയാങ്കോട്, കടന്നപ്പള്ളി ഗ്രാമങ്ങള്‍ക്ക് നൊമ്പരമായി. വഴിയരികില്‍ മരണം കുഞ്ഞിരാമനെ തേടിയത്തെിയത് പലര്‍ക്കും വിശ്വസിക്കാനായില്ല. വീടിനു മുന്നിലായിരുന്നു കുടുംബത്തെ നടുക്കിയ ദാരുണ മരണം. വീടിനോട് ചേര്‍ന്നാണ് കുഞ്ഞിരാമന്‍െറ ചായക്കടയും പലചരക്കുകടയും. കടയുടെ മുന്നില്‍ രാവിലെ കാടു വെട്ടിത്തെളിക്കുന്നതിനിടയിലാണ് മരണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.