ബസും കാറും കൂട്ടിയിടിച്ച് എട്ടോളം പേര്‍ക്ക് പരിക്ക്

പാപ്പിനിശ്ശേരി: മാങ്ങാട് ദേശീയ പാതയില്‍ തെരുവിന് സമീപത്ത് ബസും കാറും കൂട്ടിയിടിച്ച് എട്ടോളം പേര്‍ക്ക് പരിക്ക്. കാറിലുണ്ടായിരുന്ന തളിപ്പറമ്പ് നരിക്കോട് സ്വദേശികളായ ഷിഹാബുദ്ദീന്‍ (30), മുബഷീര്‍ (28), അബ്ദുല്ല (62), എന്നിവരെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസിലുണ്ടായിരുന്ന അഞ്ചോളം പേര്‍ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. തിങ്കളാഴ്ച രാവിലെ 10ഓടെയാണ് അപകടം. പയ്യാവൂരില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന കാറുമാണ് കൂട്ടിയിടിച്ചത്. ഷിഹാബുദ്ദീന്‍ ഗള്‍ഫില്‍ നിന്നും നാട്ടിലേക്ക് വരുന്ന വഴിയാണ് അപകടത്തില്‍പെട്ടത്. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലാണ്. ഓടിക്കൂടിയ നാട്ടുകാര്‍ അപകടത്തില്‍പെട്ടവരെ ആശുപത്രികളില്‍ എത്തിച്ചു.ദേശീയപാതയില്‍ അടിക്കടിയുണ്ടാവുന്ന വാഹനാപകടങ്ങളില്‍ നിരവധി പേര്‍ മരിച്ചിട്ടുണ്ട്. ഇത്തരം അപകടങ്ങള്‍ ഉണ്ടായിട്ടും അധികൃതര്‍ സുരക്ഷാ നടപടിയെടുക്കാത്തതില്‍ നാട്ടുകാരില്‍ പ്രതിഷേധമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.