നടുവിലില്‍ സ്റ്റീല്‍ ബോംബ് സാമഗ്രികളും കൊടുവാളും കണ്ടത്തെി

നടുവില്‍: നടുവിലില്‍ വീണ്ടും സ്റ്റീല്‍ ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്നതെന്ന് കരുതുന്ന നാല് സ്റ്റീല്‍ പാത്രങ്ങളും കൊടുവാളും കണ്ടത്തെി. ടി.പി. ശ്രീധരന്‍െറ ഉടമസ്ഥതയിലുള്ള നടുവില്‍ പടിഞ്ഞാറെ റബര്‍ തോട്ടത്തില്‍ കാട് വെട്ടിത്തെളിക്കുകയായിരുന്ന തൊഴിലാളികളാണ് തിങ്കളാഴ്ച ഇവ കണ്ടത്. മെഷീന്‍ ഉപയോഗിച്ച് കാടു വെട്ടുന്നതിനിടെ ഒരു സ്റ്റീല്‍ പാത്രമാണ് ആദ്യം കണ്ടത്. ബോംബാണെന്ന് കരുതി തൊഴിലാളികള്‍ ഭയന്നോടി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സമീപത്തുതന്നെ മൂന്ന് സ്റ്റീല്‍ ബോംബുകളും കണ്ടത്തെി. ഒരെണ്ണം അടപ്പ് തുറന്ന നിലയിലും മറ്റൊരെണ്ണം പ്ളാസ്റ്റിക് കൂട്ടിനകത്തുമായിരുന്നു. ഇതിനു സമീപത്ത് ഒളിപ്പിച്ച നിലയില്‍ പഴയ കൊടുവാളും കണ്ടത്തെി. പൊലീസ് നടത്തിയ പരിശോധനയില്‍ സ്റ്റീല്‍ പാത്രങ്ങളെല്ലാം കാലിയാണെന്ന് വ്യക്തമായി. ആദ്യം ബോംബ് സ്ക്വാഡിനെ വിവരമറിയിച്ചിരുന്നുവെങ്കിലും പിന്നീട് വരേണ്ടെന്ന് നിര്‍ദേശം നല്‍കുകയായിരുന്നു. ആലക്കോട് സി.ഐ എ.വി. ജോണിന്‍െറ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കൂടുതലായി ഒന്നും കണ്ടത്തൊനായില്ല. കുടിയാന്മല പൊലീസ് കേസെടുത്തു. ഇക്കഴിഞ്ഞ 12ന് നടുവില്‍ ടൗണിലെ ആളൊഴിഞ്ഞ വീട്ടുപറമ്പിലെ ബാത്ത് റൂമില്‍ നിന്നും മൂന്ന് സ്റ്റീല്‍ ബോംബുകള്‍ കണ്ടത്തെിയിരുന്നു. തൊട്ടടുത്ത ദിവസം പൊലീസ് നടത്തിയ റെയ്ഡില്‍ കണ്ണാടിപ്പാറ പാലേരി തട്ടില്‍ വെച്ച് ബോംബ് നിര്‍മാണത്തിനുപയോഗിക്കുന്ന രണ്ട് സ്റ്റീല്‍ പാത്രങ്ങളും കണ്ടത്തെിയിരുന്നു.ബോംബ് നിര്‍മാണത്തിനായി തന്നെയാണ് ഇവ കൊണ്ടുവരുന്നതെന്നും സ്ഫോടകവസ്തുക്കള്‍ ലഭിക്കാത്തതാണ് പാത്രങ്ങളില്‍ ചിലത് ഉപേക്ഷിക്കപ്പെടേണ്ടിവരുന്നതെന്നുമാണ് പൊലീസ് നിഗമനം. സമഗ്രാന്വേഷണം നടത്തി സംഭവത്തിന്‍െറ നിജസ്ഥിതി പുറത്തുകൊണ്ടുവരണമെന്ന് നടുവില്‍ മണ്ഡലം കോണ്‍ഗ്രസ് ഭാരവാഹി വി. അന്‍വര്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.