മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ആദ്യവിമാനം പറന്നിറങ്ങാന്‍ ഇനി 44 ദിവസം മാത്രം അവശേഷിക്കേ, 3050 മീറ്ററില്‍ നിന്ന് 3400 മീറ്ററായി റണ്‍വേ വികസിനത്തിന് പോലും സ്ഥലം ഏറ്റെടുക്കാന്‍ സാധിക്കാത്ത സാഹചര്യം. ഇത്തരം സാഹചര്യം തുടരുമ്പോള്‍ ജനവാസ കേന്ദ്രങ്ങളല്ലാത്ത ഭൂമി പദ്ധതി പ്രദേശത്തിനു ചുറ്റും ഇല്ലാതിരുന്നിട്ടും റണ്‍വേയുടെ നീളം സംബന്ധിച്ച വിവാദം തുടരുകയാണ്. കിയാല്‍ മാനേജിങ് ഡയറക്ടര്‍ ജി. ചന്ദ്രമൗലിക്കെതിരെ പ്രതികരണവുമായി ഹബ്ബ് എയര്‍പോര്‍ട്ട് സംഘാടക സമിതി ഇപ്പോള്‍ രംഗത്തത്തെിയിരിക്കുകയാണ്. നിലവിലെ സാഹചര്യത്തില്‍ വിമാനത്താവളത്തിന്‍െറ റണ്‍വേ 4000 മീറ്ററായി ഉയര്‍ത്താന്‍ സാധിക്കില്ളെന്ന് ചന്ദ്രമൗലി വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് ഹബ്ബ് എയര്‍പോര്‍ട്ട് സംഘാടക സമിതി രംഗത്തത്തെിയത്. നിലവിലുള്ള റണ്‍വേ 3050 മീറ്ററില്‍ നിന്ന് 3400 മീറ്ററായി വര്‍ധിപ്പിക്കുമ്പോള്‍ ആവശ്യമായ സ്ഥലം ജനവാസ മേഖലയായ കാനാട് ഏറ്റെടുക്കുന്നതിനെതിരെ പ്രദേശ വാസികള്‍ ഇപ്പോള്‍തന്നെ ശക്തമായ സമരത്തിലാണ്. പദ്ധതി പ്രദേശത്തിനുചുറ്റും ജനവാസമേഖലയല്ലാത്ത പ്രദേശങ്ങളില്ല. 4000 മീറ്ററിനായി നിലവിലെ റണ്‍വേയുടെ രണ്ടറ്റമായ കാനാട്, മട്ടന്നൂര്‍ ഭാഗങ്ങളില്‍ മാത്രമേ ഭൂമി ഏറ്റെടുക്കാന്‍ സാധിക്കുകയുള്ളൂ. ഇവിടം ജനനിബിഡ മേഖലകളാണ്. കാനാട് സ്ഥലം ഏറ്റെടുക്കുമ്പോള്‍ കൊടും താഴ്ചയുള്ള വയലുകള്‍ നികത്തുകയും തോടുകളുടെ ഗതി മാറ്റുകയും വേണം. മട്ടന്നൂര്‍-കണ്ണൂര്‍ റോഡില്‍ നിന്ന് 400ഓളം മീറ്റര്‍ അകലെ കല്ളേരിക്കര കൊക്കയിലാണ് ഇപ്പോള്‍ റണ്‍വേയുടെ വടക്കേയറ്റത്തെ സംരക്ഷണ മേഖല അവസാനിക്കുന്നത്. കാനാട് മേഖലയില്‍ 3400 മീറ്ററിനും മട്ടന്നൂര്‍ മേഖലയില്‍ 4000 മീറ്ററിനുമായി 600 മീറ്റര്‍ നീളത്തിലും സ്ഥലം ഏറ്റെടുത്താല്‍ മട്ടന്നൂര്‍-കണ്ണൂര്‍ റോഡ് ദിശ മാറ്റേണ്ടിവരുമെന്നതിനാല്‍ ഇതും പ്രായോഗികമല്ല. 3400 മീറ്ററിനു പോലും ജനവാസ കേന്ദ്രമല്ലാതെ ഏറ്റെടുക്കാനില്ളെന്നിരിക്കേ ഈയൊരു അവസ്ഥയില്‍ 4000 മീറ്റര്‍ റണ്‍വേക്കായി എവിടെ സ്ഥലം കണ്ടത്തൊന്‍ കഴിയുമെന്ന് ആരും വ്യക്തമാക്കുന്നില്ല. ഇതിനിടെ, നിര്‍മാണ പ്രവര്‍ത്തനം പുരോഗമിക്കുന്ന പദ്ധതി പ്രദേശത്ത് 80,000 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ടെര്‍മിനല്‍ സ്റ്റേഷന്‍െറ നിര്‍മാണം അവസാന ഘട്ടത്തിലാണ്. റൂഫിങ് പ്രവൃത്തി പുരോഗമിക്കുന്നതോടൊപ്പം ടെര്‍മിനല്‍ കെട്ടിടത്തിലേക്കുള്ള മേല്‍പാലത്തിന്‍െറ നിര്‍മാണവും അതിദ്രുതം നീങ്ങുകയാണ്. ഇക്കഴിഞ്ഞ ജൂലൈ അഞ്ചിനായിരുന്നു ടെര്‍മിനല്‍ കെട്ടിടത്തിന് ശില പാകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.