വീരജേതാക്കളുടെ പരിവേഷത്തില്‍ കാരായിമാര്‍: ‘ജനങ്ങളുടെ കോടതി’ ഇനി കോടതി കയറും

തലശ്ശേരി: ഫസല്‍ വധക്കേസിലെ പ്രതി കാരായി ചന്ദ്രശേഖരനാണ് തലശ്ശേരി മുനിസിപ്പാലിറ്റിയിലെ സത്യപ്രതിജ്ഞാ ചടങ്ങിലെ ‘വീരനായകന്‍’. കാരായിയുടെ പേര് വിളിക്കേണ്ട നിമിഷം ഹര്‍ഷാരവം മുഴക്കി സദസ്സില്‍ കൈയടി ഉയര്‍ന്നു. വരാനിരിക്കുന്ന നിയമയുദ്ധത്തിന്‍െറ പുതിയ ചേരുവയാവുകയാണ് കാരായിമാരുടെ ജനപ്രാതിനിധ്യ കിരീടമെന്നാണ് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്. ഫസല്‍ വധക്കേസിലെ പ്രതികളായ കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം കാരായി രാജനും തലശ്ശേരി നഗരസഭാംഗം കാരായി ചന്ദ്രശേഖരനും ഇനി കോടതിയിലത്തെുക ജനങ്ങളുടെ കോടതിയിലെ വിജയം മുന്‍നിര്‍ത്തിയാണ്. വെറുമൊരു കൊലക്കേസ് പ്രതിയല്ളെന്നും ജനങ്ങളുടെ കോടതി അംഗീകരിച്ച ജനപ്രതിനിധികളെന്ന നിലയില്‍ അവര്‍ക്ക് കിട്ടേണ്ട ജനാധിപത്യപരമായ അവകാശങ്ങള്‍ കോടതി വിട്ടുതരണമെന്നുമുള്ള പുതിയ വാദം ഉന്നയിച്ച് വിജയിച്ചാലേ അവരെ സ്ഥാനാര്‍ഥിയാക്കി വിജയിപ്പിച്ച പാര്‍ട്ടി തീരുമാനം പൂര്‍ണമാവുകയുള്ളു. യഥാര്‍ഥത്തില്‍ തദ്ദേശഭരണത്തിന്‍െറ സാരഥ്യമാണ് അവര്‍ക്ക് വേണ്ടി പാര്‍ട്ടി നീക്കിവെച്ചിട്ടുള്ളത്. പക്ഷേ, കോടതി തീരുമാനിച്ചാലേ അതിന് വഴിയൊരുങ്ങുകയുള്ളു. അതുവരെയും ബദല്‍ സംവിധാനം തലശ്ശേരി മുനിസിപ്പാലിറ്റിയിലും ജില്ലാ പഞ്ചായത്തിലും ഏര്‍പ്പെടുത്താനാണ് പാര്‍ട്ടി തീരുമാനം. ഫസല്‍ വധക്കേസില്‍ കൂടുതല്‍ പഴുതിനുള്ള നിയമോപദേശം തേടാനാണ് തീരുമാനം. എറണാകുളം ജില്ല വിട്ടുപോകരുതെന്ന ജാമ്യവ്യവസ്ഥയില്‍ സി.ബി.ഐ പ്രത്യേക കോടതിയുടെ ഇളവ് നേടിയാണ് ഒക്ടോബര്‍ 11ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ ഇരുവരും കണ്ണൂരില്‍ ആദ്യമത്തെിയത്. പിന്നീട് വോട്ടുചെയ്യുന്നതിന് നവംബര്‍ ഒന്ന്, രണ്ട് തീയതികളിലും വോട്ടെണ്ണല്‍ ദിനമായ നവംബര്‍ ഏഴിനും ഇളവ് നേടി കണ്ണൂരിലത്തെി. തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞക്കുവേണ്ടി വ്യാഴാഴ്ചയത്തെിയ കാരായിമാര്‍ വെള്ളിയാഴ്ച രാവിലെ തിരിച്ച് കോടതിയില്‍ ഹാജരാവും. തലശ്ശേരി നഗരസഭയിലെ സത്യപ്രതിജ്ഞാ ചടങ്ങിനിടെ ഏറ്റവും കൂടുതല്‍ കൈയടി നേടിയതും കാരായി ചന്ദ്രശേഖരനായിരുന്നു. ചടങ്ങിനുശേഷം തിരക്കിട്ട ചില പരിപാടിയിലായിരുന്നു ഇരുവരും. ജാമ്യവ്യവസ്ഥയില്‍ അഞ്ചാം തവണ ഇളവ് നേടി ഇരുവരും നവംബര്‍ 18ന് വീണ്ടും ജില്ലയിലത്തെും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.