മാറ്റിവെച്ച യാത്ര നയിച്ചത് മരണത്തിലേക്ക്

കാഞ്ഞങ്ങാട്: മകന്‍െറ വീട്ടിലേക്ക് നടത്തേണ്ട യാത്ര മാറ്റിയത് ഒടുവേില്‍ കലാശിച്ചത് ജാനകിയമ്മയുടെ കൊലയിലേക്ക്. ഒന്നരമാസം മുമ്പ് തൃശൂരിലെ മകന്‍െറ വീട്ടില്‍ നിന്ന് സ്വന്തം നാട്ടിലത്തെിയ ചെമ്മട്ടംവയലിലെ ജാനകിയമ്മ ബുധനാഴ്ചയാണ് തൃശൂരിലേക്ക് പോകേണ്ടിയിരുന്നത്. എന്നാല്‍, വീട്ടുവളപ്പിലെ തേങ്ങ പറിച്ചെടുത്ത ശേഷം മാത്രം തിരിച്ചുപോയാല്‍ മതിയെന്ന ഇവരുടെ തീരുമാനമാണ് ദുരന്തത്തിനിടയാക്കിയത്. ശ്രീകൃഷ്ണാപുരം ക്ഷേത്രത്തിനടുത്ത് താമസിക്കുന്ന പരേതനായ ബെള്ളൂരിലെ രാമചന്ദ്രന്‍െറ ഭാര്യ നന്ദാലന്‍ വീട്ടില്‍ ജാനകിയമ്മ യായിരുന്നു കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസം തൃശൂരിലേക്കുള്ള ട്രെയിന്‍ ടിക്കറ്റ് ബുക് ചെയ്യേണ്ടതുമായി ബന്ധപ്പെട്ട് മകളുടെ ഭര്‍ത്താവ് സുരേഷ്ബാബു, ജാനകിയമ്മയുമായി ഫോണില്‍ സംസാരിച്ചിരുന്നു. എന്നാല്‍, തേങ്ങ പറിച്ചെടുത്ത് ശനിയാഴ്ച മടങ്ങാമെന്നായിരുന്നു ഇവരുടെ മറുപടി. ബുധനാഴ്ച രാത്രിയും മകള്‍ ഗീത ഫോണിലൂടെ ബന്ധപ്പെട്ടിരുന്നെങ്കിലും കോള്‍ അറ്റന്‍ഡ് ചെയ്തിരുന്നില്ല. തുടര്‍ന്ന് വ്യാഴാഴ്ച രാവിലെ അയല്‍വാസികളില്‍ നിന്നാണ് ജാനകിയമ്മ കൊല്ലപ്പെട്ട വിവരം മകളുടെ ഭര്‍ത്താവ് സുരേഷ് ബാബു അറിയുന്നത്. ഇതിനിടെ, ജാനകിയുടെ വീട്ടിലേക്ക് അയല്‍പക്കക്കാരെ എത്തിച്ചത് നിലക്കാത്ത റേഡിയോ ശബ്ദം. തലേന്ന് പകല്‍ മുഴുവന്‍ റേഡിയോയില്‍ നിന്ന് പാട്ട് കേട്ടിരുന്നു. രാത്രിയിലും പാട്ട് തുടര്‍ന്നെങ്കിലും അയല്‍വാസികള്‍ ഗൗരവത്തിലെടുത്തിരുന്നില്ല. കാസര്‍കോട് നിന്നും വിരലടയാള വിദഗ്ധരും കണ്ണൂരില്‍ നിന്ന് ഡോഗ് സ്ക്വാഡുമത്തെി വിവരങ്ങള്‍ ശേഖരിച്ചു. എന്നാല്‍, വ്യാഴാഴ്ച രാവിലെയും റേഡിയോ നിലക്കാതിരുന്നതിനാലാണ് അയല്‍വാസികള്‍ ജാനകിയുടെ വീട്ടിലത്തെി അന്വേഷണം നടത്തിയത്. സംശയം തോന്നി അകത്തു കയറി നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്നത് കണ്ടത്. ബുധനാഴ്ച പകല്‍ തന്നെ കൊലപാതകം നടന്നിരുന്നോ എന്നും അക്രമികള്‍ തന്നെയാണോ പാട്ട് ഉച്ചത്തില്‍ വെച്ചതെന്നുമുള്ള സംശയങ്ങള്‍ ബാക്കി നില്‍ക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.