ബണ്ട്വാള്‍: ബണ്ട്വാളില്‍ സംഘര്‍ഷത്തില്‍ ഒരാള്‍ കുത്തേറ്റു മരിച്ചു. ബി.ജെ.പി പ്രവര്‍ത്തകനായ ഹരീഷ് (22)ആണ് മരിച്ചത്. സംഘര്‍ഷത്തെ തുടര്‍ന്ന് പൊലീസ് ലാത്തി വീശി ജനങ്ങളെ വിരട്ടിയോടിച്ചു. മടിക്കേരിയിലെ സംഭവങ്ങളില്‍ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ പ്രകടനം നടത്തിയിരുന്നു. പ്രകടനത്തിലേക്ക് സംഘ്പരിവാര്‍ നടത്തിയ കല്ളേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വിവരമറിഞ്ഞത്തെിയ പൊലീസ് പ്രകടനക്കാരെയും സംഘ്പരിവാര്‍ ഓഫിസില്‍ കൂടി നിന്നവരെയും ലാത്തി വീശിയോടിക്കുകയായിരുന്നു. ബി.സി റോഡ്, കൈക്കമ്പ, ബണ്ട്വാള്‍ ടൗണ്‍ എന്നിവിടങ്ങളിലെല്ലാം പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇതിനിടയിലാണ് കൈക്കമ്പയില്‍ ഒരാള്‍ക്ക് കുത്തേറ്റത്. നേരത്തേ എസ്.വി.എല്‍ കോളജിലെ സെക്കന്‍റ് പി.യു.സി വിദ്യാര്‍ഥിയായ സാദിഖിനെ സംഘ്പരിവാറിനെതിരായ പരാമര്‍ശം നടത്തി എന്ന പേരില്‍ ഒന്നാം വര്‍ഷ പി.യു.സി വിദ്യാര്‍ഥികളായ അശ്വിന്‍, ശ്രാവണ്‍ എന്നിവരും പുറത്ത് നിന്നത്തെിയ അജിത്, ചരണ്‍ എന്നിവരും ചേര്‍ന്ന് മര്‍ദിച്ചിരുന്നു. ഇതേതുടര്‍ന്ന് കുറച്ചു ദിവസമായി ബണ്ട്വാളില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടയിലാണ് പുതിയ സംഭവങ്ങള്‍. കുത്തേറ്റ ഹരീഷിനെ മംഗളൂരു എ.ജെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രാത്രി പത്തരയോടെ മരിച്ചു. കൂടാതെ സമിഉല്ല എന്ന യുവാവിനേയും കുത്തേറ്റ പരിക്കോടെ എ.ജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പലയിടത്തും സംഘര്‍ഷം വ്യാപിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.