ഇരിട്ടി: ഇരിട്ടി നഗരസഭ നരിക്കുണ്ടം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ച നിര്‍മലയുടെ മീത്തലെ പുന്നാടിലെ വീടിനും മകന്‍ ജയന്തിന്‍െറ ബൈക്കിനും കരിഓയില്‍ ഒഴിച്ചു. വ്യാഴാഴ്ച രാവിലെ വീട്ടുകാര്‍ ഉണര്‍ന്നപ്പോഴാണ് കരിഓയില്‍ ഒഴിച്ചത് ശ്രദ്ധയില്‍ പെട്ടത്. സംഭവത്തില്‍ പ്രതിഷേധിച്ച് ഇരിട്ടി മുനിസിപ്പല്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഹ്വാനപ്രകാരം മീത്തലെ പുന്നാട്, പുന്നാട് എന്നിവിടങ്ങളില്‍ ഹര്‍ത്താലാചരിച്ചു. പുന്നാട് ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. പി. കുട്ട്യപ്പ മാസ്റ്റര്‍, സി. അഷ്റഫ്, പി.എ. സലാം, പി. നാരായണന്‍, കെ. സുമേഷ് കുമാര്‍, പി.കെ. ജനാര്‍ദ്ദനന്‍, പി.എ. നസീര്‍, കെ. പ്രകാശന്‍, വി.എം. രാജേഷ് എന്നിവര്‍ പ്രകടനത്തിന് നേതൃത്വം നല്‍കി. ഡി.സി.സി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്‍റ് ഇബ്രാഹിം മുണ്ടേരി, കോണ്‍ഗ്രസ് നേതാവ് പടിയൂര്‍ ദാമോദരന്‍ മാസ്റ്റര്‍ എന്നിവര്‍ വീട് സന്ദര്‍ശിച്ചു. സംഭവത്തില്‍ അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ പ്രതിഷേധിച്ചു. ഇരിട്ടി പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.