കണ്ണൂര്‍: അപകടമുണ്ടാക്കിയത് റിട്ട. എസ്.പിയാണെന്നറിഞ്ഞപ്പോള്‍ പരാതിക്കാരിയില്‍നിന്നും പണമീടാക്കുകയും ഭീഷണിപ്പെടുത്തി പറഞ്ഞയക്കുകയും ചെയ്തു. കടമ്പേരിയിലെ വീട്ടമ്മക്കാണ് കണ്ണൂര്‍ ട്രാഫിക് പൊലീസ് സ്റ്റേഷനില്‍നിന്ന് ദുരനുഭവമുണ്ടായത്. തിങ്കളാഴ്ച ഉച്ചക്ക് രണ്ടു മണിയോടെ തളാപ്പിലാണ് ഇവരുടെ കാറില്‍ റിട്ട. എസ്.പിയുടെ അമിത വേഗതയിലത്തെിയ വാഹനം ഇടിച്ചത്. പരാതിക്കാരിയുടെ മകനായിരുന്നു വാഹനം ഓടിച്ചിരുന്നത്. അപകടത്തിന് കാരണമായ വാഹനം നിര്‍ത്താന്‍ ഇവര്‍ ആവശ്യപ്പെട്ടുവെങ്കിലും അസഭ്യം പറഞ്ഞ് എസ്.പി ഓടിച്ചുപോവുകയായിരുന്നു. വാഹനത്തിന്‍െറ നമ്പര്‍ കുറിച്ചെടുത്ത് ഇതുമായി ഇവര്‍ ട്രാഫിക് സ്റ്റേഷനിലത്തെി പരാതി നല്‍കി. പരാതി സ്വീകരിച്ച ട്രാഫിക് എസ്.ഐ നടപടി സ്വീകരിക്കാമെന്ന് ഉറപ്പുനല്‍കിയ ശേഷം മോട്ടോര്‍ വാഹന വകുപ്പുമായി ബന്ധപ്പെട്ട് കാറിന്‍െറ വിശദാംശങ്ങള്‍ ശേഖരിച്ച് ട്രാഫിക് സ്റ്റേഷനിലത്തൊന്‍ അറിയിച്ചു. സ്റ്റേഷനിലത്തെിയ റിട്ട. എസ്.പിയെ കണ്ടതോടെ എസ്.ഐ മലക്കം മറിയുകയായിരുന്നു. ഇതാരാണെന്ന് അറിയുമോ എന്ന് ചോദിച്ച എസ്.ഐ പരാതി സ്വീകരിക്കാനാവില്ളെന്നും 2000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, തന്‍െറ കാറിനെയാണ് ഇടിച്ചതെന്നും തനിക്കാണ് നഷ്ടപരിഹാരം ലഭിക്കേണ്ടതെന്നും പറഞ്ഞതോടെ എസ്.ഐ പരാതിക്കാരിയെ ഭീഷണിപ്പെടുത്തി. ഇതോടെ ആയിരം രൂപ നല്‍കി ഇവര്‍ രക്ഷപ്പെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.