ഗര്‍ഭിണിക്ക് ചികിത്സ വൈകിപ്പിച്ചെന്ന്

തലശ്ശേരി: രക്തസ്രാവവുമായി വന്ന ഗര്‍ഭിണിക്ക് തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ വൈകിപ്പിച്ചതായി പരാതി. കോണ്‍ഗ്രസ് എസ് സംസ്ഥാന നേതാവ് ബി. ബാലന്‍െറ മരുമകന്‍ മണിയുടെ ഭാര്യ പ്രവീണക്കാണ് ദുരനുഭവം. നേരത്തെ പരിശോധിച്ച ഗൈനക്കോളജിസ്റ്റിന്‍െറ നിര്‍ദേശപ്രകാരമാണ,് രക്തസ്രാവം നിലക്കാത്ത നിലയില്‍ പ്രവീണയും ബന്ധുക്കളും തിങ്കളാഴ്ച രാവിലെ എട്ടോടെ ആശുപത്രിയിലത്തെിയത്. ഒ.പി ടിക്കറ്റെടുത്ത് ഗൈനക്കോളജിസ്റ്റിന്‍െറ പരിശോധനാ മുറിക്ക് മുന്നില്‍ അവശയായി കാത്തുനിന്ന യുവതി കാര്യം പറഞ്ഞെങ്കിലും ടോക്കണ്‍ ഊഴം വരുന്നതുവരെ കാത്തിരിക്കാനായിരുന്നു നിര്‍ദേശിച്ചതത്രെ. തളര്‍ന്നുവീണ യുവതിയുടെ ദയനീയത അധികൃതര്‍ ഗൗനിച്ചില്ല. ഒടുവില്‍ ബന്ധുക്കള്‍ ബഹളം വെച്ചതിനെ തുടര്‍ന്ന് രണ്ടര മണിക്കൂറിന് ശേഷമാണ് യുവതിയെ ലേബര്‍ റൂമിലേക്ക് മാറ്റിയത്. രണ്ട് ദിവസം മുമ്പാണ് യുവതിയെ പരിശോധിച്ച ഗൈനക്കോളജിസ്റ്റ് രക്തസ്രാവം നില്‍ക്കാനുള്ള മരുന്ന് നല്‍കി വിശ്രമിക്കാന്‍ വീട്ടിലേക്ക് പറഞ്ഞയച്ചത്. രക്തസ്രാവം നില്‍ക്കുന്നില്ളെങ്കില്‍ ജനറല്‍ ആശുപത്രിയില്‍ ഇതേ ശീട്ട് ഉപയോഗിച്ച് അഡ്മിറ്റ് ചെയ്യണമെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു. ഇതുപ്രകാരമാണ് രണ്ട് മാസം ഗര്‍ഭിണിയായ യുവതിയെയും കൂട്ടി ബന്ധുക്കളത്തെിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.