രാപകൽ സമരത്തിന് സമാപനം

രാജകുമാരി: ജില്ലയിൽ എട്ട് കേന്ദ്രങ്ങളിലായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച 24 മണിക്കൂർ രാപകൽ സമരത്തിൻെറ ഭാഗമായി രാജകുമാരിയിൽ നടന്ന സമരത്തിൻെറ സമാപന സമ്മേളനം കെ.പി.സി.സി അംഗം റോയി കെ. പൗലോസ് ഉദ്ഘാടനം ചെയ്‌തു. ആഗസ്റ്റ് 22ന് ഇറങ്ങിയ ഭൂവിനിയോഗ ഉത്തരവിനെതിരെയും സെപ്റ്റംബര്‍ 25ലെ നിര്‍മാണ നിയന്ത്രണ ഉത്തരവിനെതിരെയുമായിരുന്നു രാപകൽ സമരം. രാജകുമാരി, ശാന്തൻപാറ മേഖലയിലെ റീസർവേയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കുക, ശാന്തൻപാറ വില്ലേജിലെ ഏലം സംസ്‌കരണ യൂനിറ്റുകൾക്ക് വൈദ്യുതി ലഭിക്കുന്നതിനു നടപടി സ്വീകരിക്കുക, സി.എച്ച്.ആറിലെ കർഷകർക്ക് വീട് പണിയുന്നതിന് ആവശ്യമായ രേഖകൾ നൽകുക, വന്യജീവി ആക്രമണങ്ങളിൽനിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു. വ്യാപാരി വ്യവസായി ഏകോപന സമിതി രാജകുമാരി യൂനിറ്റ് ഭാരവാഹികൾ പിന്തുണ പ്രഖ്യാപിച്ച് സമരരംഗത്ത് എത്തി. ബ്ലോക്ക് പ്രസിഡൻറ് ബെന്നി തുണ്ടത്തിൽ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കൊച്ചുത്രേസ്യ പൗലോസ്, ശ്രീമന്ദിരം ശശികുമാർ, എം.പി. ജോസ്, റെജി പനച്ചിക്കൽ, ഷാജി കൊച്ചുകരോട്ട്, ബെന്നി പാലക്കാട്ട്, റോയി ചാത്തനാട്ട്, ബിജു കുട്ടമ്പുഴ, ലിജോ മുണ്ടപ്ലാക്കൽ, ബിജു വട്ടമറ്റം, ജൂബി അജി, ഷേർലി വിത്സൻ, ജോസ് കാഞ്ഞിരക്കോണം തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.