Posted On
date_range Updated On
date_range അപകടഭീതിയുയർത്തി സംസ്ഥാന പാതയിലെ പാറക്കൂട്ടങ്ങൾ
മൂലമറ്റം: തൊടുപുഴ-പുളിയൻമല സംസ്ഥാന പാതയിൽ ഗുരുതിക്കളം ഒന്നാം വളവിന് സമീപം ഇളകിയിരിക്കുന്ന പാറക്കൂട്ടങ്ങൾ അപകടഭീതി വിതക്കുന്നു. ഏതുസമയവും ഇത് റോഡിലേക്ക് വീഴാവുന്ന നിലയിലാണ്. പാറക്കൂട്ടങ്ങളുടെ ഇടയിലെ മണ്ണ് ഒലിച്ച് പോയതാണ് പാറകൾ ഇളകാൻ കാരണം. ഇത് താഴെ പതിച്ചാൽ ഹൈറേഞ്ചിനുള്ള റോഡ് ഗതാഗതം തടസപ്പെടും. കൂടാതെ റോഡിനുതാഴെയുള്ള വീടുകൾക്കും ഭീഷണിയുണ്ട്. ഇടുക്കി റൂട്ടിൽ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡരികിലാണ് ഭീഷണിയായി പാറക്കൂട്ടങ്ങൾ ഉള്ളത്. പൊതു പ്രവർത്തകനായ മംഗലമുണ്ടയ്ക്കൽ രവി വില്ലേജ് അധികൃതർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് അപകട സാധ്യത വിലയിരുത്തി. അപകട ഭീഷണിയായ പാറക്കൂട്ടങ്ങൾ പൊട്ടിച്ച് നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.