കരിങ്കുന്നം സെന്റ് അഗസ്റ്റിൻ സ്കൂളിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധ ദിനാചരണ പരിപാടിയിൽ അധ്യാപകരും
വിദ്യാർഥികളും ചേർന്ന് നോ വാർ ബോർഡ് കൈയിലേന്തി
യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലുന്നു
തൊടുപുഴ: കരിങ്കുന്നം സെന്റ് അഗസ്റ്റിൻസ് സ്കൂളിലെ വിദ്യാർഥികൾ യുദ്ധവിരുദ്ധ ദിനമായി ആചരിച്ചു.നോ വാർ ബോർഡ് കൈയിലേന്തിയും യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിയും ലോകത്തെമ്പാടും സമാധാനം സ്ഥാപിക്കുന്നതിനുള്ള സന്ദേശം പകർന്നു നൽകിക്കൊണ്ടാണ് വിദ്യാർഥികളുടെ യുദ്ധവിരുദ്ധ സന്ദേശം.
സ്കൂൾ പ്രിൻസിപ്പൽ ഒ.എ. എബ്രഹാം വിദ്യാർഥികൾക്ക് യുദ്ധവിരുദ്ധ സന്ദേശം നൽകി. സോഷ്യൽ സയൻസ് ക്ലബ്ബ് കോ ഓർഡിനേറ്റർ സുനിത മേരി വിദ്യാർഥികൾക്ക് യുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.സ്കൂൾ പ്രധാന അധ്യാപിക സിസ്റ്റർ നമിത, സ്കൂൾ സീനിയർ അസിസ്റ്റന്റ് റമിതാ ഡാനി എന്നിവർ സംസാരിച്ചു.
പ്രോഗ്രാം കോ ഓർഡിനേറ്റർ ജിനോ തോമസ്, അഗസ്റ്റിൻ ജോസ്, ഷിജു കെ എബ്രഹാം, അനീഷ് ഫിലിപ്പ്, സിസ്റ്റർ ജോസിനി, നീതു ബെന്നി, മെറിൻ മാത്യു, നിതിൻ ജോസ്, ജോമിൻ ജോസ്, എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.