തേ​ക്ക​ടി പു​ഷ്പ​മേ​ള​യു​ടെ പ​ന്ത​ൽ നാ​ട്ട് ക​ർ​മം കു​മ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് എം.​എം.വ​ർ​ഗീ​സ് നി​ർ​വ​ഹി​ക്കു​ന്നു

തേക്കടി പുഷ്പമേള; ഒരുക്കം തുടങ്ങി

കു​മ​ളി: ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തും തേ​ക്ക​ടി അ​ഗ്രി ഹോ​ർ​ട്ടി​ക​ൾ​ച്ച​ർ സൊ​സൈ​റ്റി​യും മ​ണ്ണാ​റ​ത്ത​റ​യി​ൽ ഗാ​ർ​ഡ​ൻ​സും ചേ​ർ​ന്ന് സം​ഘ​ടി​പ്പി​ക്കു​ന്ന 18ാമ​ത് തേ​ക്ക​ടി പു​ഷ്പ​മേ​ള​ക്ക് ഒ​രു​ക്ക​ങ്ങ​ൾ തു​ട​ങ്ങി. ഏ​പ്രി​ൽ ഒ​ന്നു മു​ത​ൽ മെ​യ് മൂ​ന്ന്​ വ​രെ ന​ട​ക്കു​ന്ന തേ​ക്ക​ടി പു​ഷ്പ​മേ​ള​യു​ടെ പ​ന്ത​ലി​ന്റെ കാ​ൽ​നാ​ട്ടു​ക​ർ​മം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്​ എം.​എം. വ​ർ​ഗീ​സ് ക​ല്ല​റ​യ്ക്ക​ൽ ഗ്രൗ​ണ്ടി​ൽ നി​ർ​വ​ഹി​ച്ചു.

ആ​യി​ര​ക്ക​ണ​ക്കി​ന് പു​ഷ്പ, ഫ​ല,സ​സ്യ​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ൽ​പ്പ​ന​യും വി​വി​ധ ക​ലാ, സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് മേ​ള. മേ​ള പ​ന്ത​ലി​ന്റെ കാ​ൽ​നാ​ട്ട് ക​ർ​മ​ത്തി​ൽ ജ​ന​റ​ൽ ക​ൺ​വീ​ന​ർ ടി.​ടി. തോ​മ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബി​ജു ഡാ​നി​യേ​ൽ, കെ.​എം. സി​ദ്ദി​ഖ്, വി.​കെ. ബാ​ബു​ക്കു​ട്ടി, എ.​വി മു​ര​ളീ​ധ​ര​ൻ മ​ജോ കാ​രി​മു​ട്ടം, ടി.​എ​ൻ. ബോ​സ്, പി.​എ​ൻ. മോ​ഹ​ന​ൻ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ഷ​മീ​ന പ​ഞ്ചാ​യ​ത്ത് മെം​ബ​ർ​മാ​രാ​യ ലീ​ന മ​നോ​ജ്, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു യോ​ഗ​ത്തി​ന് എം.​ഡി. പു​ഷ്ക​ര​ൻ സ്വാ​ഗ​ത​വും ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷാ​ജി മ​ണ്ണാ​റ​ത്ത​റ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Thekkady Flower Festival; Preparations begin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.