മൂന്നാര്‍: ഒരുവര്‍ഷമായി തകര്‍ന്ന ടൗണിലെ റോഡുകള്‍ സഞ്ചാരയോഗ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ ടാക്‌സി അസോസിയേഷന്‍ ഡ്രൈവര്‍മാര്‍ അന്തര്‍സംസ്ഥാനപാത ഉപരോധിച്ച് റോഡിലെ കുഴികളിൽ മരംനട്ടു. മഹാപ്രളയം നടന്ന് ഒരുവര്‍ഷം പിന്നിട്ടിട്ടും മൂന്നാര്‍ ടൗണിലെ കുഴികൾ അടക്കുന്നതിന് പൊതുമരാമത്ത് വകുപ്പും ജനപ്രതിനിധികളും നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ചാണ് അസോസിയേഷൻെറ നേതൃത്വത്തിൽ മൂന്നാർ- ഉദുമല്‍പ്പെട്ട അന്തര്‍സംസ്ഥാനപാത ഡ്രൈവര്‍മാര്‍ ഉപരോധിച്ചത്. തെക്കിൻെറ കശ്മീരെന്ന് അറിയപ്പെടുന്ന മൂന്നാറില്‍ എത്തുന്ന സന്ദര്‍ശകര്‍ക്ക് റോഡുകളുടെ ശോച്യാവസ്ഥ തിരിച്ചടിയാവുകയാണ്. ടൗണിലെ പലഭാഗങ്ങളിലും വന്‍ കുഴിയാണ് രൂപപ്പെട്ടിരിക്കുന്നത്. ഇത്തരം കുഴികള്‍ അടക്കണമെന്ന് ആവശ്യപ്പെട്ട് പൊതുമാരമത്ത് വകുപ്പിനെ സമീപിച്ചെങ്കിലും ഒരുനടപടിയും അധികൃതര്‍ സ്വീകരിക്കുന്നിെല്ലന്നും പ്രശ്‌നങ്ങളില്‍ എം.എൽ.എ എസ്. രാജേന്ദ്രനടക്കമുള്ളവര്‍ നിസ്സംഗത തുടരുകയുമാണെന്ന് ഡ്രൈവര്‍മാര്‍ ആരോപിച്ചു. പ്രശ്‌നം പരിഹരിക്കാന്‍ തയാറായില്ലെങ്കില്‍ ശക്തമായ സമരങ്ങള്‍ സംഘടിപ്പിക്കുമെന്ന് അസോ. അംഗങ്ങളായ റെജി, വിനായകം എന്നിവര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.