അടിമാലി: കൊല്ലത്ത് നടന്ന സംസ്ഥാന ശാസ്ത്ര നാടക മത്സരത്തിൽ അഞ്ചാംതവണയും എ ഗ്രേഡ് വിജയവുമായി മാങ്കടവ് കാർമൽ മാതാ ഹൈസ്കൂളിലെ കുട്ടികൾ. ഇവരുടെ 'പച്ചത്തുരുത്ത്' നാടകത്തിനാണ് സംസ്ഥാനതലത്തിൽ മൂന്നാം സമ്മാനം ലഭിച്ചത്. ജില്ലതലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും ലഭിച്ചാണ് സംസ്ഥാനതലത്തിൽ മത്സരിക്കാനാണ് അർഹത നേടിയത്. നാടകത്തിലെ 'കുഞ്ഞണ്ണൻ' കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച സുബിൻ ബിനോയി തോട്ടത്തിമാലിൽ സംസ്ഥാന തലത്തിൽ മികച്ച നടനായും തെരഞ്ഞെടുക്കപ്പെട്ടു. അപർണ രാജു, വിസ്ലിൻ ബനായ വിൻസൻറ്, യാക്കിൻ ലൈജു തരകൻ, വി.വി. ആദിത്യ, അനറ്റ് എഡിസൺ, ജോയൽ ജോമോൻ, അനറ്റ് ഷാജു എന്നിവരാണ് സുബിനെ കൂടാതെ ഈ നാടകത്തിൽ വേഷമിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.