ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിലെ മാലിന്യം സംസ്കരിക്കാൻ സ്ഥാപിച്ച ഗ്യാസ് പ്ലാൻറ് ചോർന്നൊലിച്ച് ദുർഗന്ധ ം വമിക്കുന്നു. ജില്ല പഞ്ചായത്ത് വർഷങ്ങൾക്ക് മുമ്പ് 25 ലക്ഷം രൂപ ചെലവിൽ നിർമിച്ചതാണ് പ്ലാൻറ്. തുടക്കത്തിൽ ഒരുവർഷം ഇത് പ്രവർത്തിച്ചിരുന്നു. പിന്നീട് നിലച്ചു. ബന്ധപ്പെട്ടവർ പ്ലാൻറ് നന്നാക്കാൻ ശ്രമിച്ചതുമില്ല. എട്ടു വർഷത്തോളമായി പ്രവർത്തനമില്ലാതെ കിടന്ന പ്ലാൻറിൻെറ ടാങ്കിൽനിന്ന് ഇപ്പോൾ മാലിന്യം പുറത്തേക്കൊഴുകുന്നു. ഇതിന് സമീപത്തുകൂടി പോകുന്നവർ മൂക്കുപൊത്തിയാണ് കടന്നുപോകുന്നത്. ടാങ്കിൽനിന്ന് ഒഴുകുന്ന മലിനജലം സമീപത്തെ തോട് വഴി ചെറുതോണിയാറ്റിലാണ് എത്തുന്നത്. ഇടുക്കി മുതൽ നേര്യമംഗലം വരെ നൂറുകണക്കിനാളുകൾ കുളിക്കാനും തുണിയലക്കാനും പെരിയാറിനെയാണ് ആശ്രയിക്കുന്നത്. പകർച്ചവ്യാധികൾ പടർന്നു പിടിക്കുന്ന ഈ സമയത്ത് ആശുപത്രി മാലിന്യം പെരിയാറ്റിലേക്കൊഴുക്കുന്നത് പ്രതിഷേധത്തിനിടയായി. കോലാനി-വെങ്ങല്ലൂർ ബൈപാസിൽ വാഹനാപകടം നിത്യസംഭവമാകുന്നു തൊടുപുഴ: കോലാനി-വെങ്ങല്ലൂര്‍ ബൈപാസിൽ വാഹനാപകടം നിത്യസംഭവമാകുന്നു. അമിതവേഗമാണ് പ്രധാനകാരണം. രാവിലെ പത്തു മുതല്‍ 12 വരെ പൊലീസ് വാഹനപരിശോധന നടത്തുന്നുണ്ടെങ്കിലും അപകടങ്ങളുടെ എണ്ണം കുറക്കാൻ സാധിക്കുന്നില്ല. വൈകുന്നേരങ്ങളില്‍ ഈ റോഡിലൂടെ വലിയ ശബ്‌ദത്തിലുള്ള സൈലന്‍സറുകള്‍ പിടിപ്പിച്ച വാഹനങ്ങളുപയോഗിച്ച് വിദ്യാർഥികൾ മത്സരിക്കുന്നത് നിത്യകാഴ്‌ചയാണ്. പ്രദേശവാസികള്‍ ആവശ്യപ്പെട്ടിട്ടും ഇത്തരക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അധികാരികള്‍ തയാറാകുന്നില്ല. വൈകുന്നേരങ്ങളില്‍ പൊലീസിൻെറ നേതൃത്വത്തില്‍ കര്‍ശന പരിശോധന നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വൈദ്യുതി ബോർഡ് ഏലപ്പാറ സെക്ഷൻ ഓഫിസ് രൂപവത്കരിക്കണം പീരുമേട്: വൈദ്യുതി വിതരണം സുതാര്യമാക്കാൻ സെക്ഷൻ വിഭജിച്ച് ഏലപ്പാറ സെക്ഷൻ ഒാഫിസ് രൂപവത്കരിക്കണമെന്ന് ആവശ്യമുയർന്നു. വൈദ്യുതി ബോർഡ് വണ്ടിപ്പെരിയാർ സബ് ഡിവിഷൻ അസി. എക്സി. എൻജിനീയർ വിളിച്ചുചേർത്ത ജനകീയ കൂട്ടായ്മയിലാണ് ആവശ്യം ഉയർന്നത്. അസി. എക്സിക്യൂട്ടിവ് എൻജിനീയർ ബാബുജാൻെറ അധ്യക്ഷതയിൽ അഴുത ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആലീസ് സണ്ണി ഉദ്ഘാടനം ചെയ്തു. പീരുമേട് പഞ്ചായത്ത് പ്രസിഡൻറ് രജനി വിനോദ്, ബ്ലോക്ക് മെംബർ ആർ. ദിനേശൻ എന്നിവർ സംസാരിച്ചു. ടി.എം. ആസാദ്, തോമസ് ആൻറണി, ആർ. വിനോദ്, മോളിസൺ ജോസ്, പി.എൻ. ബാബു എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.