കാട്ടാന കാബേജ് കൃഷി നശിപ്പിച്ചു, ജീവനും ഭീഷണി

മറയൂര്‍: അഞ്ചുനാട് മേഖലയില്‍ കാട്ടാനകള്‍ വ്യാപക നാശം വിതക്കുന്നു. കഴിഞ്ഞദിവസം രാത്രി 11ഒാടെ കാന്തല്ലൂര്‍ സ്വദ േശിനി സരസ്വതിയുടെ ആടിവയലിലെ കാബേജ് തോട്ടത്തിലിറങ്ങിയ കാട്ടാന കൃഷി നശിപ്പിച്ചു. ഓണ വിപണി പ്രതീക്ഷിച്ച് കൃഷിയിറക്കിയ 50 സൻെറ് സ്ഥലത്തെ കാബേജാണ് ആന ചവിട്ടിയരച്ചും തിന്നും നശിപ്പിച്ചത്. വനംവകുപ്പ് ഗ്രാമത്തിലെ തന്നെ അഞ്ച് താൽക്കാലിക വാച്ചര്‍മാരെ നിയമിച്ചിട്ടുണ്ടെങ്കിലും ആളില്ലാത്ത വഴിയിലൂടെ കടന്നുകയറിയാണ് കൃഷിനാശം വരുത്തുന്നത്. കീഴാന്തൂര്‍, വെട്ടുകാട്, കാരയൂര്‍ മേഖലകളിലും കാട്ടാന ശല്യം രൂക്ഷമാണ്. പുത്തൂര്‍, പെരുമല, കാന്തല്ലൂര്‍, ജി.എന്‍ പുരം, കീഴാന്തൂര്‍ തുടങ്ങിയ ഗ്രാമങ്ങളിലെ വാഴയടക്കം വിളകൾ കഴിഞ്ഞ മാസം പൂര്‍ണമായി നശിപ്പിച്ചിരുന്നു. ശേഷമാണ് മറ്റ് ഗ്രാമങ്ങളിലേക്ക് കടന്നത്. മുപ്പതോളം വരുന്ന കാട്ടാനകൂട്ടം മേഖലയിലെ ജനങ്ങളുടെ ജീവനും ഭീഷണിയായിരിക്കുകയാണ്. മറയൂര്‍-കാന്തല്ലൂര്‍ റോഡില്‍ വെട്ടുകാട് മുതല്‍ ശിവന്‍പന്തി വരെ രാപകല്‍ വ്യത്യാസമില്ലാതെയാണ് യാത്രികര്‍ക്ക് ഭീഷണിയായിരിക്കുന്നത്. കഴിഞ്ഞദിവസം രാത്രി ഏഴോടെ കുടുംബാംഗങ്ങളുമൊത്ത് കാറിലെത്തിയ വിനോദസഞ്ചാരികളെ ഒരുകിലോമീറ്ററോളം കാട്ടാനകൾ തുരത്തി. ഇത്രയും ദൂരം റിവേഴ്‌സെടുത്താണ് കാറിലുള്ളവർ രക്ഷപ്പെട്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.