അടിമാലി: പരാധീനതക്ക് നടുവിൽ അടിമാലി താലൂക്ക് ആശുപത്രി. മഴക്കാല രോഗങ്ങൾ ശക്തിപ്രാപിച്ചതോടെ കിടക്കാനിടമില്ലാത െ രോഗികൾ ദുരിതത്തിൽ. ജില്ലയിൽ ഏറ്റവും കൂടുതൽപേർ ചികിത്സ തേടിയെത്തുന്ന ആശുപത്രിയാണിത്. ഒ.പി വിഭാഗത്തിൽ ദിനംപ്രതി 800ഓളം രോഗികളാണ് എത്തുന്നത്. 60 െബഡുകൾ മാത്രമുള്ള കിടത്തിച്ചികിത്സ വിഭാഗത്തിൽ ഇരുനൂറോളം രോഗികളെയാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. ഒരു െബഡിൽ മൂന്ന് രോഗികൾ വീതം. ഒരുമാസം 200ൽ കൂടുതൽ പ്രസവം ഇവിടെ നടക്കുന്നു. 2008ൽ താലൂക്ക് ആശുപത്രി ആയി ഉയർത്തിയിട്ടും 1988ൽ കമ്യൂണിറ്റി ഹെൽത്ത് സൻെറർ ആയിരുന്നപ്പോൾ ഉള്ള സ്റ്റാഫ് പാറ്റേൺ ആണുള്ളത്. 11വർഷം കഴിഞ്ഞിട്ടും താലൂക്ക് ആശുപത്രിക്ക് വേണ്ട ജീവനക്കാരെ നിയമിച്ചിട്ടില്ല. രോഗികളെക്കാൾ ദുരിതത്തിലാണ് ജീവനക്കാർ. സ്റ്റാഫ് നഴ്സുമാർ 12പേരാണുള്ളത്. പുതുതായി നാലുനില കെട്ടിടം ആശുപത്രിയുടെ പ്രവർത്തനത്തിനായി തുറന്നുകൊടുത്തെങ്കിലും രണ്ട് നിലകളിൽ മാത്രമാണ് പ്രവർത്തനം നടക്കുന്നത്. ഫയർ ആൻഡ് സേഫ്റ്റിയുടെ അനുമതി ഇല്ലാത്തതിനാൽ രണ്ടുനിലകൾ എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും പ്രവർത്തനരഹിതമായി കിടക്കുന്നു. മൂന്നാറിലേക്കുള്ള വിനോദസഞ്ചാരികൾക്ക് അപകടമുണ്ടാകുമ്പോൾ ഏറ്റവും കൂടുതൽ ആശ്രയമാകുന്ന ആശുപത്രി കൂടിയാണ് ഇത്. ദേവികുളം താലൂക്കിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഉടുമ്പൻചോല താലൂക്കിലെ ആറോളം പഞ്ചായത്തുകളിലെയും 180ഓളം ആദിവാസി കുടികളിലെയും ആളുകളാണ് ഈ സർക്കാർ ആശുപത്രിയിൽ എത്തുന്നത്. താലൂക്ക് ആശുപത്രിയുടെ സ്റ്റാഫ് പാറ്റേൺ പുതുക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.