കെയർഹോം: ദേവികുളം താലൂക്കിൽ 31 വീടുകൾ പൂർത്തിയായി

ദേവികുളം: ദേവികുളം താലൂക്കിൽ കെയർഹോം പദ്ധതിയിൽ നാല് ഘട്ടങ്ങളിലായി 31 വീടുകൾ പൂർത്തിയായി. ശേഷിക്കുന്നത് 10 വീടുകളാണ്. ഇവയുടെ നിർമാണം പുരോഗമിക്കുന്നു. വെള്ളത്തൂവൽ സർവിസ് സഹകരണ ബാങ്ക് പത്തും അടിമാലി സർവിസ് സഹകരണ ബാങ്ക് എട്ടും കല്ലാർ സഹകരണ ബാങ്ക് ആറും ദേവികുളം എ.ഡി.ബി ആറും മാങ്കുളം സഹകരണ ബാങ്ക് രണ്ടും വീടുകളുടെ നിർമാണം ഏറ്റെടുത്തപ്പോൾ ഇടുക്കി സഹകരണ ഡിപ്പാർട്ട്മൻെറ് സംഘവും അടിമാലി മോട്ടോർ ട്രാൻസ്പോർട്ട് സംഘവും ഓരോ വീടുകളുടെ നിർമാണം ഏറ്റെടുത്തു. നിർമാണം പൂർത്തീകരിച്ച മുഴുവൻ വീടുകളിലും താമസം ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.