ഇടവെട്ടിയിൽ അഗതിരഹിത കേരളം പദ്ധതിക്ക് തുടക്കം

ഇടവെട്ടി: പഞ്ചായത്തിൽ അഗതിരഹിത കേരളം പദ്ധതിക്ക് തുടക്കം. പ്രസിഡൻറ് ലത്തീഫ് മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പഞ്ചായത് ത് വൈസ് പ്രസിഡൻറ് ഷീജ നൗഷാദ്‌ അധ്യക്ഷത വഹിച്ചു വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സിബി ജോസ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബീന വിനോദ്, മെംബർമാരായ സീന നവാസ്, ഷീല ദീപു, സി.ഡി.എസ് ചെയർപേഴ്സൻ രാജമ്മ ബാബു, മെമ്പർ സെക്രട്ടറി മീരാൻ തുടങ്ങിയവർ സംസാരിച്ചു. പദ്ധതിയിൽ 102 കുടുംബങ്ങളെ പഞ്ചായത്ത് ഏറ്റെടുത്ത് ഭക്ഷണകിറ്റ് വാങ്ങാനുള്ള കാർഡ് കൈമാറി. കാർഡ് ഉപയോഗിച്ച് ഒരംഗമുള്ള കുടുംബത്തിന് മാസം 500 രൂപക്കും രണ്ട് അംഗങ്ങളുള്ള കുടുംബങ്ങൾക്ക് 700 രൂപക്കും രണ്ടിൽ കൂടുതൽ അംഗങ്ങൾ ഉള്ളവർക്ക് 900 രൂപക്കും ഭക്ഷ്യവസ്തുക്കൾ വാങ്ങാൻ സാധിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.