അൻസാറുൽ ഇസ്​ലാം മദ്​റസ ഉദ്ഘാടനം നാളെ

കാഞ്ഞാർ: ദക്ഷിണകേരള ഇസ്ലാംമത വിദ്യാഭ്യാസ ബോർഡിന് കീഴിൽ കാഞ്ഞാർ വെങ്കിട്ടയിൽ ആരംഭിക്കുന്ന അൻസാറുൽ ഇസ്ലാം മദ്റസയുടെ ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10ന് നടക്കും. പരിപാടിയിൽ പി.പി. ഇസ്ഹാഖ് മൗലവി, കെ.എ. യൂസുഫ് ഉമരി തുടങ്ങിയവർ പങ്കെടുക്കും. മദ്റസയിലെ യു.കെ.ജി, ഒന്ന്, രണ്ട്, മൂന്ന് ക്ലാസുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചതായി ചെയർമാൻ അറിയിച്ചു. ഫോൺ: 9847282837. ഡിപ്ലോമ കോഴ്‌സുകളിലേക്ക് ലാറ്ററല്‍ എന്‍ട്രി തൊടുപുഴ: അല്‍ അസ്‌ഹര്‍ പോളിടെക്‌നിക് കോളജില്‍ 2019- 20 അധ്യയനവര്‍ഷം വിവിധ ഡിപ്ലോമ കോഴ്‌സുകളിലെ മൂന്നാംസെമസ്റ്ററിലേക്ക് പ്ലസ്‌ ടു (ഫിസിക്‌സ്‌, കെമിസ്‌ട്രി, മാത്തമാറ്റിക്‌സ്‌) 50 ശതമാനം മാര്‍ക്കോടെ പാസായ വിദ്യാർഥികൾക്ക് നേരിട്ട്‌ പ്രവേശനം നല്‍കുന്നു. നിലവില്‍ 2019-20 ഡിപ്ലോമ പ്രവേശനത്തിന്‌ അപേക്ഷിച്ചിട്ടുള്ളവര്‍ക്കും അപേക്ഷിക്കാം. അപേക്ഷാഫീസ്‌: 300 രൂപ (പട്ടികജാതി/ പട്ടികവര്‍ഗം: 150 രൂപ). അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ രണ്ട് വൈകീട്ട്‌ 4.00. ഫോൺ: 04862 249102, 9497325584. ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആഘോഷിച്ചു കട്ടപ്പന: ൈക്രസ്റ്റ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൻെറയും മാത്തമാറ്റിക്സ് വിഭാഗത്തിൻെറയും നേതൃത്വത്തിൽ സംയുക്തമായി ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ദിനം ആഘോഷിച്ചു. മാന്നാനം കെ.ഇ കോളജ് അധ്യാപകൻ ടിജോ മാത്യു ഉദ്ഘാടനം നിർവഹിച്ചു. മാനേജ്മൻെറ് വിഭാഗം അധ്യാപകനായ ഫാ. സന്തോഷ് ചെമ്പകത്തുങ്കൽ സി.എം.ഐ അധ്യക്ഷതവഹിച്ചു. ഇക്കണോമിക്സ് വിഭാഗം കോഓഡിനേറ്റർ ധന്യ മോഹനൻ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.