തേക്കടി തടാകതീരത്ത് കടുവ; മനംനിറഞ്ഞ് സഞ്ചാരികൾ

കുമളി: തേക്കടി തടാകത്തിലൂടെയുള്ള ബോട്ട് സവാരിക്കിടെ തടാകതീരത്തെത്തിയ കടുവ സഞ്ചാരികളുടെ മനംനിറച്ചു. വ്യാഴാഴ് ച വൈകീട്ട് 3.30ൻെറ ബോട്ട് സവാരിക്കിടെയാണ് സഞ്ചാരികൾക്ക് സന്തോഷം നൽകി കടുവയെത്തിയത്. തടാകത്തിന് നടുവിലെ തുരുത്തിന് സമീപമാണ് കടുവയെ കണ്ടത്. ആഴ്ചകൾക്ക് മുമ്പ് തടാകം നീന്തിക്കടക്കുന്ന കടുവയെ സഞ്ചാരികൾ കണ്ടിരുന്നു. എന്നാൽ, ചിത്രം പകർത്താൻ അവസരം ലഭിച്ചിരുന്നില്ല. എന്നാൽ, വ്യാഴാഴ്ച സഞ്ചാരികൾക്ക് ആവോളം ചിത്രം പകർത്താൻ അവസരം കിട്ടിയശേഷമാണ് കടുവ കാട്ടിനുള്ളിൽ മറഞ്ഞത്. ആഴ്ചകൾക്ക് മുമ്പ് ഇതേ ഭാഗത്ത് തടാകത്തിലെ ജലത്തിൽ കാട്ടുപോത്തിൻെറ ജഡം കണ്ടെത്തിയിരുന്നു. പിന്നീട് പരിശോധനയിൽ കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റാണ് പോത്ത് തടാകത്തിൽവീണ് ചത്തതെന്ന് കണ്ടെത്തിയിരുന്നു. വിനോദസഞ്ചാര സീസൺ മഴക്കാലത്തിന് വഴിമാറിയതോടെ തേക്കടിയിൽ സഞ്ചാരികളുടെ തിരക്ക് കുറവാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.