സംസ്ഥാന കമ്മിറ്റിയിൽ പ​ങ്കെടുത്തെന്ന്​ വ്യാജ രേഖ; ജോസ്​ കെ.മാണിക്കെതിരെ പരാതി

തൊടുപുഴ: ജോസ് കെ.മാണി വിഭാഗം കഴിഞ്ഞ 16ന് കോട്ടയത്ത് വിളിച്ച കേരള കോൺഗ്രസ് എം സംസ്ഥാന കമ്മിറ്റി യോഗത്തിൽ പെ ങ്കടുക്കാതിരുന്നവരെ അടക്കം ഉൾപ്പെടുത്തി വ്യാജ രേഖയുണ്ടാക്കിയെന്ന് പരാതി. ചെയർമാൻ പദവിയിൽ താൽക്കാലിക അയോഗ്യത കൽപിച്ച് തൊടുപുഴ മുൻസിഫ് കോടതി പുറപ്പെടുവിച്ച വിധിക്കെതിരെ ജോസ് കെ.മാണി സമർപ്പിച്ച സത്യവാങ്മൂലത്തിൽ യോഗത്തിൽ പങ്കെടുക്കാത്തവരും ഉൾപ്പെെട്ടന്നാണ് പരാതി. പാർട്ടി സംസ്ഥാന കമ്മിറ്റിയിൽ ഭൂരിപക്ഷമുണ്ടെന്ന് വരുത്താൻ സംസ്ഥാന കമ്മിറ്റിയിൽ ഉൾപ്പെടാത്തവരെ യോഗത്തിൽ കയറ്റി എണ്ണം തികക്കാൻ ശ്രമിെച്ചന്നും സംസ്ഥാന കമ്മിറ്റി അംഗമായ സ്റ്റീഫൻ ചേരിയിൽ തൊടുപുഴ പൊലീസിൽ പരാതിനൽകി. സ്റ്റീഫൻ ചേരിയിൽ കോട്ടയത്തെ യോഗത്തിൽ പെങ്കടുത്തതായും ഒപ്പിട്ടതായുമാണ് രേഖ. എന്നാൽ, താൻ കോട്ടയത്തെ യോഗത്തിൽ പെങ്കടുക്കുകയോ ഒപ്പിടുകയോ ചെയ്തിട്ടില്ലെന്നും മിനിറ്റ്സിലെ തൻെറ ഒപ്പ് വ്യാജമാണെന്നും പരാതിയിൽ പറയുന്നു. മുൻസിഫ് കോടതിയിൽ വ്യാജ രേഖ ഹാജരാക്കിയ ജോസ് കെ.മാണി എം.പിയാണ് പരാതിയിൽ ഒന്നാംപ്രതി. യോഗം വിളിച്ച കെ.െഎ. ആൻറണി രണ്ടാംപ്രതിയും. സംസ്ഥാന കമ്മിറ്റിയിൽ ഭൂരിപക്ഷം ഉണ്ടെന്ന് പ്രചാരണം നടത്തുകയും അതിനാവശ്യമായ എണ്ണം തികക്കാൻ സംസ്ഥാന കമ്മിറ്റിയുടെ വ്യാജ പട്ടിക തയാറാക്കുകയും സംസ്ഥാന കമ്മിറ്റി അംഗമല്ലാത്ത നിരവധിപേരെ യോഗത്തിൽ പെങ്കടുപ്പിച്ച് ഒപ്പിടുവിക്കുകയും ചെയ്തെന്ന് പരാതിയിൽ പറയുന്നു. സംസ്ഥാന കമ്മിറ്റി യോഗം വിളിച്ചുചേർക്കണമെന്ന് ആവശ്യപ്പെട്ട് നേരത്തേ വർക്കിങ് ചെയർമാൻ പി.ജെ. ജോസഫിന് നൽകിയ കത്തിൽ 127 പേർ മാത്രമാണ് ഒപ്പിട്ടിരുന്നത്. എന്നാൽ, സംസ്ഥാന കമ്മിറ്റിയിൽ ഭൂരിപക്ഷംപേർ പെങ്കടുത്തതായി ജോസ് പക്ഷം അവകാശപ്പെട്ടിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.