രാജകുമാരി: രാജകുമാരി പഞ്ചായത്തിലെ മഞ്ഞക്കുഴി, മുതുവാക്കുടി മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. ഒരാഴ്ചയായി തുടർച്ചയ ായെത്തുന്ന കാട്ടാന വ്യാപകമായാണ് കൃഷി നശിപ്പിക്കുന്നത്. ഏലം, കപ്പ, വാഴ എന്നിവ വ്യാപകമായി നശിപ്പിച്ചതിനൊപ്പം കഴിഞ്ഞ രാത്രി പള്ളിയംപുറം ജോർജുകുട്ടിയുടെ വീടും നശിപ്പിച്ചു. വീട്ടിൽ ആരും താമസമുണ്ടായിരുന്നില്ല. സ്ഥിരമായി കാട്ടാന എത്തുന്നതിനാൽ മഞ്ഞക്കുഴി പാടശേഖരത്തിൽ നെൽകൃഷി നടത്താനാകാതെ വിഷമിക്കുകയാണ് കർഷകർ. പാടശേഖരത്തിലൂടെയാണ് ഒറ്റയാൻ എത്തുന്നത്. പ്രദേശവാസികൾ രാത്രി ആഴികൂട്ടി കാവൽ ഇരിക്കുകയാണ്. പ്രളയപുനരധിവാസം: കേന്ദ്രം ഇടപെടണമെന്ന് എം.പി ന്യൂൽഹി: പ്രളയ ദുരിതാശ്വാസത്തിലും പുനരധിവാസത്തിലും സർക്കാർ വീഴ്ച വരുത്തിയതിനാൽ പ്രത്യേക ദൗത്യസംഘത്തെ കേന്ദ്രം അയക്കണമെന്ന് ഡീൻ കുര്യാക്കോസ് എം.പി. ചട്ടം 377 അനുസരിച്ച് ലോക്സഭയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. കേരളത്തിൽ കൂടുതൽ നാശനഷ്ടങ്ങൾ ഉണ്ടായ ജില്ലയാണ് ഇടുക്കി. എന്നാൽ, അതിനനുസരിച്ച് പരിഹാരം നൽകാൻ സംസ്ഥാന സർക്കാറിനായില്ല. നാശനഷ്ടങ്ങൾ വേണ്ട വിധത്തിൽ കണക്കാക്കാൻ കഴിഞ്ഞിട്ടില്ല. രാഷ്ട്രീയ പക്ഷഭേദംെവച്ചാണ് നഷ്ടപരിഹാര ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നത്. ഭാഗികമായി തകർന്ന വീടുകളിലും സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിലുമാണ് ആളുകൾ താമസിക്കുന്നത്. കർഷക ആത്മഹത്യ തടയാനുള്ള പരിഹാരമാർഗങ്ങൾ തൃപ്തികരമാക്കാനും സർക്കാറിനായിട്ടില്ല. കേന്ദ്രം അടിയന്തരമായി പ്രത്യേക ദൗത്യസേനയെ അയച്ച് പ്രളയത്തിലും പ്രകൃതിദുരന്തത്തിലും ഇരകളായവർക്ക് അർഹമായ നഷ്ട പരിഹാരം ഉറപ്പാക്കണമെന്നും ഡീൻ കുര്യാക്കോസ് ആവശ്യപ്പെട്ടു. വി. മുരളീധരനുമായി കൂടിക്കാഴ്ച തൊടുപുഴ: ഇടുക്കി പാ൪ലമൻെറ് മണ്ഡലത്തിൻെറ വിവിധ ഭാഗങ്ങളിൽനിന്ന് ഗൾഫ് മേഖലയിൽ തൊഴിലെടുക്കുന്നവ൪ നേരിടുന്ന പ്രശ്നങ്ങൾക്ക് അടിയന്തര പരിഹാരം ഉണ്ടാക്കുന്നതിന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരനുമായി കൂടിക്കാഴ്ച നടത്തി. വിസ പ്രശ്നങ്ങൾ ഉൾെപ്പടെ ഗൾഫ് മേഖലയിൽ കുടുങ്ങിക്കിടക്കുന്ന വീട്ടുജോലിക്കാരെയും മറ്റ് തൊഴിലാളികളെയും അടിയന്തരമായി നാട്ടിലെത്തിക്കാൻ നടപടി ഉടൻ സ്വീകരിക്കാമെന്ന് മന്ത്രി എം.പിക്ക് ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.