അടിമാലി: മാങ്കുളത്ത് ജനത്തിനു ദുരിതമായി മാലിന്യം. വഴിയോരങ്ങളിലും പുഴകളിലും തോടുകളിലുമെല്ലാം മാലിന്യം നിറഞ ്ഞു. ഓടകളിൽ മാലിന്യം കെട്ടിക്കിടന്ന് ദുർഗന്ധം പരക്കുന്നു. വനത്താൽ ചുറ്റപ്പെട്ട പ്രദേശമെന്ന നിലയിൽ പ്രകൃതി സൗഹൃദപ്രദേശമായിരുന്നു മാങ്കുളം. എന്നാൽ, ജനസാന്ദ്രത ഉയർന്നതോടെ മാലിന്യപ്രശ്നം മാങ്കുളത്തും എത്തി. പഞ്ചായത്ത് മാലിന്യനിർമാർജനത്തിനായി കാര്യമായ പ്രവർത്തനം ചെയ്യാത്തതാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാട്ടുന്നത്. പ്ലാസ്റ്റിക് നിർമാർജനത്തിൻെറ ഭാഗമായി പ്ലാസ്റ്റിക് ശേഖരിച്ചെങ്കിലും ഇവ കുടുംബശ്രീ കെട്ടിടത്തിൽ കൂട്ടിയിട്ടതല്ലാതെ ഒന്നും ചെയ്തിട്ടില്ല. മറ്റ് പഞ്ചായത്തുകളിൽനിന്നുള്ള പ്ലാസ്റ്റിക് മാലിന്യം അടിമാലി പഞ്ചായത്ത് ശേഖരിക്കുന്നുണ്ട്. ഇവിേടക്ക് നൽകുമെന്ന് പറഞ്ഞാണ് മാങ്കുളത്തും പ്ലാസ്റ്റിക് ശേഖരണം തുടങ്ങിയത്. എന്നാൽ, കുടുംബശ്രീ കെട്ടിടത്തിൽ ഇവ നിറഞ്ഞതല്ലാതെ ഒരുവർഷമായി ഒരു നടപടിയും പഞ്ചായത്ത് സ്വീകരിച്ചിട്ടില്ല. താളുംകണ്ടം പാലത്തിനു സമീപവും വൈദ്യുതി വകുപ്പിൻെറ ഭൂമിയിലും മാലിന്യം നിറഞ്ഞു. റിസോർട്ടുകളും ഹോം സ്റ്റേകളും വൻതോതിൽ മാലിന്യം പൊതുനിരത്തുകളിൽ തള്ളുന്നതും പ്രശ്നത്തിൻെറ രൂക്ഷത വർധിപ്പിക്കുന്നതായി പ്രദേശവാസികൾ പറയുന്നു. പൊതുജനാരോഗ്യ വിഭാഗവും പഞ്ചായത്തും ഉണർന്ന് പ്രവർത്തിച്ചാൽ മാങ്കുളത്തെ മാലിന്യപ്രശ്നം വേഗത്തിൽ പരിഹരിക്കാൻ കഴിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.