അടിമാലി: കൊന്നത്തടി, വെള്ളത്തൂവല്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന വിമലസിറ്റി പാലത്തിലൂടെയുള്ള യാത്ര കാലവർഷ ം എത്തിയതോടെ ദുഷ്‌കരമായി. പാലത്തില്‍ രൂപംകൊണ്ട വലിയ കുഴികള്‍ മഴ പെയ്തതോടെ ചളിക്കുളമായതാണ് യാത്രദുരിതത്തിനു കാരണം. വെള്ളത്തൂവല്‍ ടൗണില്‍നിന്ന് പന്നിയാര്‍കുട്ടിയിലേക്കുള്ള പാതയിലാണ് വിമലസിറ്റി പാലം. പാലത്തിലൂടെ ദിവസവും നൂറുകണക്കിന് വാഹനങ്ങളും കാല്‍നടക്കാരും കടന്നുപോകുന്നുണ്ട്. പാലത്തിൻെറ നിർമാണവേളയില്‍ മഴവെള്ളം ഒഴുകിപ്പോകും വിധം ചെറുദ്വാരങ്ങള്‍ തീര്‍ത്തിരുന്നു. കാലക്രമേണ മണ്ണ് വന്ന് ഈ ദ്വാരങ്ങള്‍ അടഞ്ഞതാണ് പാലത്തില്‍ വെള്ളം കെട്ടിക്കിടക്കാനും ചളി രൂപപ്പെടാനും ഇടവരുത്തിയത്. വിമലസിറ്റി മുതല്‍ പന്നിയാര്‍കുട്ടിക്കുള്ള പാത റീടാര്‍ ചെയ്തിട്ടും പാലത്തിലെ കുഴിയടക്കാന്‍ നടപടി സ്വീകരിച്ചില്ലെന്ന ആക്ഷേപവും പ്രദേശവാസികള്‍ മുമ്പോട്ടുവെക്കുന്നു. മഴ കനക്കും മുമ്പ് കുഴിയടച്ച് യാത്രക്ലേശത്തിന് അറുതി വരുത്തണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.