തൊടുപുഴ: കാഴ്ചയില്ലാത്ത കുട്ടികൾക്ക് തൊട്ട് മനസ്സിലാക്കാനും ആസ്വദിക്കാനും പണികഴിപ്പിച്ച കേരളത്തിലെ ആദ്യ ത്തെ ബ്രെയിൽ പാർക്ക് വെള്ളിയാഴ്ച വൈകീട്ട് നാലിന് ഇടുക്കി കുടയത്തൂരിലെ ലൂയി ബ്രെയിൽ സ്മാരക മാതൃക അന്ധവിദ്യാലയത്തിൽ ഉദ്ഘാടനം ചെയ്യും. എട്ടുലക്ഷം രൂപ ചെലവ് വന്ന ബ്രെയിൽ പാർക്ക് നോർത്ത് മഴുവന്നൂരിലുള്ള പി.വി. സന്തോഷ് സന്നിധാനമാണ് കുട്ടികൾക്കായി ഒരുക്കിയത്. കാഴ്ചയില്ലാത്ത കുട്ടികൾക്ക് ആഹ്ലാദകരമായ പഠനാന്തരീക്ഷം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് െബ്രയിൽ പാർക്കിന് രൂപംനൽകിയതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. െബ്രയിൽ അക്ഷരമാലയും (മലയാളം, ഇംഗ്ലീഷ്, ഹിന്ദി) സൗരയൂഥവും എല്ലാം കാഴ്ചയില്ലാത്ത കുട്ടികൾക്ക് ഇവിടെ തൊട്ടറിയാൻ സാധിക്കും. ശാസ്ത്രത്തിലെ ദോലനം, ഭ്രമണം, നേർരേഖ ചലനം എന്നിവ ഇവിടെ സ്ഥാപിച്ചിരിക്കുന്ന ഉപകരണങ്ങൾ വഴി മനസ്സിലാക്കാം. ജൈവവൈവിധ്യ ഉദ്യാനവും ഒരുക്കിയിരിക്കുന്നു. പുല്ല് െവച്ചുപിടിപ്പിച്ച കുളത്തിൽ ആമ്പൽപൂവ്, താമരപ്പൂവ് എന്നിവയും ചെറിയ മീനുകളും ഉണ്ട്. മീനുകളെ തൊട്ടറിയാനും സൗകര്യവുമുണ്ട്. റോഷി അഗസ്റ്റിൻ എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും. ഫെഡറേഷൻ ഒാഫ് ദ ബ്ലൈൻഡ് സംസ്ഥാന പ്രസിഡൻറ് കെ.ജെ. വർഗീസ് അധ്യക്ഷത വഹിക്കും. കോവിൽമല രാജാവ് രാമൻ രാജമന്നാൻ മുഖ്യാതിഥിയാകും. ഉദ്ഘാടനത്തോടനുബന്ധിച്ച് കാഴ്ച വൈകല്യമുള്ളവരുടെ വിവിധ കലാപരിപാടികൾ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.