രാജ്യത്താകെ മാർക്​സിസ്​റ്റ്​ പാർട്ടിക്ക്​ കിട്ടാൻ പോകുന്നത്​ നാലോ അഞ്ചോ സീറ്റ്​ -ശ്രീധരൻപിള്ള

തൊടുപുഴ: ഈ ലോക്സഭ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ മാർക്സിസ്റ്റുകാർക്ക് 'അരിവാൾ ചുറ്റിക' ചിഹ്നത്തിൽ വോട്ട് ചെയ്യാ നുള്ള അവസരം ഇല്ലാതാകുമെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് പി.എസ്. ശ്രീധരൻപിള്ള. എൻ.ഡി.എ ഇടുക്കി ലോക്സഭ മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഷ്ടിച്ച് നാലോ അഞ്ചോ സീറ്റിൽ മാത്രം വിജയസാധ്യതയുള്ള സി.പി.എമ്മിൻെറ ദേശീയ പാർട്ടി പദവി എന്നന്നേക്കുമായി നഷ്ടമാകാൻ പോവുകയാണ്. 2000ൽ പ്രധാനമന്ത്രി എ.ബി. വാജ്പേയി കാണിച്ച ഔദാര്യംകൊണ്ട് മാത്രമാണ് അവർ ദേശീയ പാർട്ടി പദവി നിലനിർത്തിയത്. പിന്നീട് 2004ൽ വാജ്പേയിയെ തിരിഞ്ഞുകുത്തി അവർ നന്ദികേട് കാട്ടി. ഏതൊരു പാർട്ടിക്കും ദേശീയ പദവി ലഭിക്കാൻ നാല് സംസ്ഥാനങ്ങളിൽനിന്ന് എം.പിമാരും ആറ് ശതമാനം വോട്ടും നേടണമെന്നായിരുന്നു 2000ന് മുമ്പുണ്ടായിരുന്ന വ്യവസ്ഥ. അന്ന് നാല് ശതമാനം മാത്രം വോട്ടുനേടിയ സി.പി.എമ്മിന് ദേശീയ പാർട്ടി പദവി നഷ്ടമാകുന്ന അവസ്ഥയുണ്ടായപ്പോൾ വാജ്പേയിയുടെ കാലുപിടിച്ച് നിയമം ഭേദഗതി ചെയ്യിച്ചു. പിന്നീട് മൂന്ന് സംസ്ഥാനങ്ങളിൽനിന്ന് എം.പിമാരും ആകെ പോൾ ചെയ്തതിൻെറ രണ്ട് ശതമാനം വോട്ടും കിട്ടിയാൽ ദേശീയപദവി നിലനിർത്താമെന്നായി. എന്നാൽ, ഇത്തവണ ആകെ നാലോ അഞ്ചോ സീറ്റിൽ മാത്രം വിജയിക്കുന്ന സി.പി.എമ്മിനെ ആര് വിചാരിച്ചാലും രക്ഷിക്കാനാവില്ലെന്ന് ശ്രീധരൻപിള്ള പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.