തൊടുപുഴ: മുത്തൂറ്റ് ഫിനാന്‍സിലെ റീജനല്‍ മാനേജറെ സി.പി.എം-സി.ഐ.ടി.യു പ്രവര്‍ത്തകര്‍ മര്‍ദിച്ചതായി പരാതി. കഴുത്തിനും തലക്കും പരിക്കേറ്റ മങ്ങാട്ടുകവല ഓഫിസിലെ റീജനല്‍ മാനേജര്‍ സണ്ണി എം. ജോസഫിനെ തൊടുപുഴ ജില്ല ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയോടെ മങ്ങാട്ടുകവല റീജനല്‍ ഓഫിസിലാണ് സംഭവം. ഒരു വിഭാഗം ജീവനക്കാര്‍ സി.ഐ.ടി.യു നേതൃത്വത്തില്‍ തൊടുപുഴ നഗരത്തിലെ വിവിധ ഓഫിസുകളില്‍ അനിശ്ചിതകാല സമരം ആരംഭിച്ചിരുന്നു. ഇതിനിടെ പൊലീസ് അകമ്പടിയോടെ സ്ഥാപനത്തിലേക്ക് സണ്ണി കാറിലത്തെി. പുറത്തിറങ്ങിയ ഉടന്‍ പ്രവര്‍ത്തകര്‍ മര്‍ദനം അഴിച്ചുവിടുകയായിരുന്നുവെന്ന് സണ്ണി പറയുന്നു. സി.പി.എം-സി.ഐ.ടി.യു പ്രവര്‍ത്തകരായ മൂന്നു നാലുപേര്‍ ചേര്‍ന്ന് അധിക്ഷേപിക്കുകയും തുടര്‍ന്ന് മര്‍ദിക്കുകയുമായിരുന്നുവെന്ന് സണ്ണി തൊടുപുഴ പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസിനു മുന്നില്‍വെച്ചാണ് മര്‍ദിച്ചതെന്നും എന്നാല്‍, പൊലീസ് ഇടപെട്ടില്ളെന്നും സണ്ണി ആരോപിച്ചു. സംഭവത്തില്‍ ഡി.വൈ.എഫ്.ഐ ജില്ല ജോയന്‍റ് സെക്രട്ടറിയടക്കം നാല് സി.പി.എം പ്രാദേശിക നേതാക്കള്‍ക്കെതിരെ കേസെടുത്തതായി തൊടുപുഴ പൊലീസ് പറഞ്ഞു. കോലാനി തല്ലില്‍ ആര്‍. പ്രശോഭ്, ചിറ്റൂര്‍ പാറക്കണ്ടത്തില്‍ മധു ഗോപി, ഉണ്ടപ്ളാവ് പൂവത്തിങ്കല്‍ പ്രവീണ്‍ വാസു, മ്രാല പുഴക്കല്‍ രാജേന്ദ്രന്‍ കൃഷ്ണന്‍ എന്നിവരുടെ പേരില്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റം ചുമത്തിയാണ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.