ഗതാഗത പരിഷ്കാരത്തിന് വിവാദക്കുരുക്ക്

തൊടുപുഴ: നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ഗതാഗത ഉപദേശക സമിതിയുടെ തീരുമാനപ്രകാരം നടപ്പാക്കിയ പരിഷ്കാരത്തെച്ചൊല്ലി വിവാദക്കുരുക്ക്. ഈ മാസം ഏഴു മുതല്‍ നടപ്പാക്കിയ പരിഷ്കാരത്തിലൂടെ ഗതാഗതക്കുരുക്ക് നല്ളൊരളവ് പരിഹരിക്കപ്പെട്ടപ്പോള്‍ ഇത് അശാസ്ത്രീയമാണെന്നും പുന$പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് രംഗത്തത്തെുകയാണ് ബസുടമകളും തൊഴിലാളി യൂനിയനുകളും. പരിഷ്കാരത്തിനെതിരെ സംയുക്ത സമരസമിതി നേതൃത്വത്തില്‍ തൊടുപുഴ മേഖലയിലെ സ്വകാര്യ ബസുകള്‍ ചൊവ്വാഴ്ച പണിമുടക്കും. മൂവാറ്റുപുഴ ഭാഗത്തുനിന്നുള്ള ബസുകള്‍ വെങ്ങല്ലൂര്‍ നാലുവരിപ്പാതയിലൂടെ മങ്ങാട്ടുകവല ബസ്സ്റ്റാന്‍ഡിലത്തെി മാര്‍ക്കറ്റ് റോഡ്, ടെലിഫോണ്‍ എക്സ്ചേഞ്ച് ജങ്ഷന്‍ വഴി കാഞ്ഞിരമറ്റം ബൈപാസിലൂടെ മൂപ്പില്‍കടവ് പാലം, കോതായിക്കുന്ന് വഴി സ്വകാര്യ ബസ്സ്റ്റാന്‍ഡില്‍ എത്തണമെന്നതാണ് പ്രധാന പരിഷ്കാരം. ഇതോടെ നഗരത്തിലെ ഗതാഗതക്കുരുക്ക് കുറഞ്ഞെന്ന് ട്രാഫിക് പൊലീസും വ്യാപാരികളും പറയുന്നു. എന്നാല്‍, പരിഷ്കാരം അംഗീകരിക്കാനാവില്ളെന്നും വിദഗ്ധ സമിതിയെവെച്ച് പഠിച്ചു തീരുമാനമെടുക്കണമെന്നുമാണ് ബസുടമകളുടെയും തൊഴിലാളി യൂനിയനുകളുടെയും ആവശ്യം. ഗതാഗതക്കുരുക്ക് കുറഞ്ഞെന്ന വാദവും അവര്‍ തള്ളുന്നു. നിലവില്‍ മങ്ങാട്ടുകവല സ്റ്റാന്‍ഡില്‍നിന്ന് മാര്‍ക്കറ്റ് റോഡ് വഴി സ്റ്റാന്‍ഡിലേക്ക് 750 ട്രിപ് ബസ് സര്‍വിസുണ്ടെന്ന് ബസുടമകള്‍ ചൂണ്ടിക്കാട്ടി. മൂവാറ്റുപുഴ, പാലാ, മണക്കാട്, വൈക്കം ഭാഗങ്ങളില്‍നിന്നുള്ള ബസുകള്‍ കൂടിയാകുമ്പോള്‍ ട്രിപ്പുകളുടെ എണ്ണം 1250 ആകും. ദൂരക്കൂടുതല്‍ മൂലം ബസുകള്‍ നിശ്ചിത സമയത്ത് ഓടിയത്തൊത്തതിനാല്‍ സമയത്ത് സ്റ്റാന്‍ഡില്‍നിന്ന് പുറപ്പെടാന്‍ കഴിയുന്നില്ല. ഇന്ധനനഷ്ടത്തിനും ബസ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷത്തിനും ഇത് കാരണമാകുന്നുണ്ടെന്നും ബസുടമ-തൊഴിലാളി യൂനിയന്‍ പ്രതിനിധികളായ കെ.കെ. തോമസ്, ജോബി മാത്യു, കെ.ആര്‍. വിജയന്‍, കെ.എം. ബാബു, ജി.ജി. ഹരികുമാര്‍, എ.എസ്. ജയന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അനുകൂല തീരുമാനമുണ്ടായില്ളെങ്കില്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്നും അവര്‍ അറിയിച്ചു. മങ്ങാട്ടുകവല ബസ്സ്റ്റാന്‍ഡിലത്തെി വിമലാലയം ബൈപാസ്, മൂപ്പില്‍കടവ് പാലം വഴി സ്റ്റാന്‍ഡിലത്തൊമെന്നാണ് ബസുടമകള്‍ പറയുന്നത്. എന്നാല്‍, സിവില്‍ സ്റ്റേഷനും ഗാന്ധിസ്ക്വയറും ഉള്‍പ്പെടുന്ന നഗരത്തിന്‍െറ ഹൃദയഭാഗം ഒഴിവാക്കി ഈ രീതിയില്‍ സര്‍വിസ് നടത്തുന്നതിനെതിരെ വിവിധ കോണുകളില്‍നിന്ന് പ്രതിഷേധമുണ്ട്. പരിഷ്കാരത്തിനെതിരെ കഴിഞ്ഞ ബുധനാഴ്ച മൂവാറ്റുപുഴ റൂട്ടിലെ ബസുകള്‍ പണിമുടക്കിയിരുന്നു. ആദ്യഘട്ട പരിഷ്കാരം വിലയിരുത്താനും ബസുടമകളുടെ പരാതികള്‍ പരിഗണിച്ച് തുടര്‍നടപടി ആലോചിക്കാനും ഗതാഗത ഉപദേശക സമിതി ഈ മാസം 25ന് യോഗം ചേരും. ഇതിനിടെയാണ് ബസുടമകള്‍ വീണ്ടും പണിമുടക്ക് പ്രഖ്യാപിച്ചത്. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്നതിനോട് താല്‍പര്യമില്ളെന്നും മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാലാണ് പണിമുടക്കിലേക്ക് തിരിഞ്ഞതെന്നും ബസുടമകള്‍ പറയുന്നു. രാത്രി നടന്ന ചര്‍ച്ചയിലും ഒത്തുതീര്‍പ്പാകാത്തതിനാല്‍ സമരത്തില്‍ ഉറച്ചുനില്‍ക്കുകയാണ് അവര്‍. പരിഷ്കാരം പാലിച്ചാണ് കെ.എസ്.ആര്‍.ടി.സി സര്‍വിസുകള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.