പ്രീമെട്രിക് സ്കോളര്‍ഷിപ് അപേക്ഷകര്‍ക്ക് ദുരിതം

അടിമാലി: സച്ചാര്‍ കമ്മിറ്റി നിര്‍ദേശത്തെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ പ്രീമെട്രിക് സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ പെടാപാട്. ഇക്കുറി അക്ഷയ കേന്ദ്രങ്ങള്‍ വഴി മാത്രം അപേക്ഷിച്ചാല്‍ മതിയെന്ന പൊതുവിദ്യാഭ്യാസ വകുപ്പിന്‍െറ നിര്‍ദേശമാണ് രക്ഷിതാക്കളെയും വിദ്യാര്‍ഥികളെയും വലക്കുന്നത്. ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്ക് വര്‍ഷം 1000 രൂപയാണ് സ്കോളര്‍ഷിപ്പായി നല്‍കുന്നത്. ഇത് ലഭിക്കണമെങ്കില്‍ ദേശസാത്കൃത ബാങ്കില്‍ അക്കൗണ്ട് തുറക്കുകയും അക്കൗണ്ട് നമ്പര്‍, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ് എന്നീ തിരിച്ചറിയല്‍ രേഖകള്‍ക്ക് പുറമെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ ഉള്‍പ്പെടെ നിര്‍ദിഷ്ട ഫോറത്തില്‍ സ്കൂള്‍ അധികൃതരുടെ സാക്ഷ്യപത്രത്തോടെയാണ് അപേക്ഷിക്കണ്ടത്. ഒന്നു മുതല്‍ 10വരെ ക്ളാസുകളില്‍ പടിക്കുന്നവരുടെ 50 ശതമനത്തിനു മുകളില്‍ മാര്‍ക്ക് ഉള്ളവരുമായ കുട്ടികള്‍ക്ക് മാത്രമാണ് ഇത്തരത്തില്‍ അപേക്ഷ നല്‍കാന്‍ അര്‍ഹത. വെബ്സൈറ്റില്‍നിന്ന് അപേക്ഷ ഫോറം ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച് രേഖകള്‍ ശരിയാക്കുമ്പോഴേക്ക് അപേക്ഷകന് 150 രൂപക്ക് മേല്‍ ചെലവ് വരും. ഇതിനു പുറമെ 100 രൂപ ഫീസ് നല്‍കി അക്ഷയ കേന്ദ്രങ്ങള്‍ വഴിവേണം അപേക്ഷിക്കാന്‍. നേരത്തേ ഒരുപേജുള്ള അപേക്ഷാഫോറം പൂരിപ്പിച്ച് തിരിച്ചറിയല്‍, റേഷന്‍കാര്‍ഡ് പകര്‍പ്പുകളോടെ സ്കൂളില്‍ നല്‍കിയാല്‍ മതിയായിരുന്നു. ഇത് ഇന്‍റര്‍നെറ്റ് സംവിധാനത്തിലാക്കിയതോടെ സ്കൂളില്‍നിന്ന് ലഭിക്കുന്ന മാര്‍ക്ക് ലിസ്റ്റും സാക്ഷ്യപത്രവും അപേക്ഷയും നിശ്ചിത മാതൃകയില്‍ സി.ഡികളിലോ ഫ്ളോപ്പികളിലോ ആക്കി സ്കൂളില്‍ നല്‍കുകയും സ്കൂള്‍ അധികൃതര്‍ തന്നെ നെറ്റില്‍ അപ്ലോഡ് ചെയ്ത് നടപടി പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു. ആഗസ്റ്റ് 30 അവസാന തീയതി. ഇതോടെ രക്ഷിതാക്കള്‍ അക്ഷയ കേന്ദ്രങ്ങളില്‍ ക്യൂ നിന്നാണ് അപേക്ഷകള്‍ നല്‍കുന്നത്. പല അക്ഷയ കേന്ദ്രങ്ങളും നെറ്റ് ഇല്ളെന്ന് പറഞ്ഞ് രക്ഷിതാക്കളെ തിരിച്ചയക്കുകകൂടി ചെയ്യുമ്പോള്‍ സ്കോളര്‍ഷിപ് അപേക്ഷ നല്‍കല്‍ ഭാരമായി മാറുകയും ചെയ്യുന്നു. സര്‍ക്കാര്‍ നിയമത്തില്‍ ഇളവ് നല്‍കുകയും മുന്‍ വര്‍ഷങ്ങളിലേത് എന്നപോലെ സ്കൂള്‍വഴി ഇതിന്‍െറ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നാണ്് രക്ഷിതാക്കളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.