ചെങ്ങന്നൂർ: ആലപ്പുഴ, പത്തനംതിട്ട ജില്ലകളുമായി ബന്ധപ്പെട്ടുകിടക്കുന്ന വരട്ടാറിെൻറ പുനരുജ്ജീവനത്തിന് പ്രതീക്ഷയേകി അവലോകന യോഗങ്ങൾ പുരോഗമിക്കുന്നു. ആദിപമ്പയിൽ വഞ്ചിപ്പോട്ടിൽകടവ് മുതൽ പുത്തൻകാവിൽ വരെ ഭാഗത്തെ കൈയേറ്റങ്ങൾ ഒഴിപ്പിക്കണമെന്ന ആവശ്യവും യോഗങ്ങളിൽ ഉന്നയിക്കപ്പെട്ടു. വഞ്ചിപ്പോട്ടിൽകടവ് മുതൽ ഇരമല്ലിക്കര വരെയുള്ള ചപ്പാത്തുകൾ മാറ്റി പള്ളിയോടങ്ങൾക്ക് സുഗമമായി കടന്നുപോകാൻ കഴിയുന്നവിധം പാലങ്ങൾ നിർമിക്കണം. പള്ളിയോടത്തിെൻറ യാത്രക്ക് തടസ്സമാകുന്ന ചേലൂർക്കടവ് പാലത്തിെൻറ ഒരുസ്പാൻ ഉയർത്തി പുനർനിർമിക്കണം. വരട്ടാറ്റിലേക്ക് വന്നുചേരുന്ന തോടുകളുടെ പുനരുദ്ധാരണവും പദ്ധതിയിൽ ഉൾപ്പെടുത്തണം. വരട്ടാർ കടന്നുപോകുന്ന ചെങ്ങന്നൂർ നഗരസഭയിലും തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിലുമായി കഴിഞ്ഞദിവസം നടന്ന അവലോകന യോഗങ്ങളിലാണ് ഇൗ ആവശ്യങ്ങൾ ഉയർന്നുവന്നത്. ചെങ്ങന്നൂരിലെ അവലോകന യോഗത്തിൽ കോഴഞ്ചേരി ഇറിഗേഷൻ വകുപ്പ് ഉദ്യോഗസ്ഥൻ അലക്സ് വർഗീസ് വിഷയം അവതരിപ്പിച്ചു. നഗരസഭ ചെയർമാൻ ജോൺ മുളങ്കാട്ടിൽ അധ്യക്ഷത വഹിച്ചു. കുഞ്ഞൂഞ്ഞമ്മ പറമ്പത്തൂർ, സുധാമണി, അജയൻ, ശ്രീരാജ് ശ്രീവിലാസം, ബി. കൃഷ്ണകുമാർ, ബി. ജയകുമാർ, രാജൻ കണ്ണാട്ട് എന്നിവർ സംസാരിച്ചു. തിരുവൻവണ്ടൂരിലെ അവലോകന യോഗത്തിൽ വരട്ടാർ പുനരുദ്ധാരണ കോഒാഡിനേറ്റർ ബീന ഗോവിന്ദൻ വിഷയം അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജലജ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. മോഹനൻ വലിയവീട്ടിൽ, സജു ഇടക്കല്ലിൽ, കലാരമേശ്, മനു തെക്കേടത്ത്, വത്സമ്മ സുരേന്ദ്രൻ, ഷൈനി സജി, ഹരികുമാർ മൂരിത്തിട്ട, രാജേന്ദ്രപ്രസാദ്, പാടശേഖരസമിതി പ്രസിഡൻറുമാർ എന്നിവർ പങ്കെടുത്തു. വരട്ടാർ പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി 29ന് ധനമന്ത്രി ഡോ. തോമസ് ഐസക്, റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരൻ, ജലവിഭവ മന്ത്രി മാത്യു ടി. തോമസ് എന്നിവരുടെ നേതൃത്വത്തിൽ വിദഗ്ധസംഘം സന്ദർശനത്തിനെത്തും. ഇതിന് റൂട്ട് മാപ്പ് തയാറാക്കാൻ തിരുവൻവണ്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡൻറ് മോഹനൻ വലിയവീട്ടിൽ കൺവീനറായ എട്ടംഗ സമിതിയെ ചുമതലപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.