ചെങ്ങന്നൂർ: നായ്ക്കൂട്ടിൽ കയറിയ മൂർഖൻ പാമ്പിനെ വാവ സുരേഷ് എത്തി പിടികൂടി. ചെങ്ങന്നൂർ ചെറിയനാട് ശ്രീബാലസുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിന് സമീപം നിർമാണം നടക്കുന്ന പരേതനായ അജിത്ത് കുമാറിെൻറ വീട്ടിലെ നായ്ക്കൂട്ടിലാണ് ബുധനാഴ്ച രാവിലെ 11ഒാടെ മൂർഖൻ പാമ്പിനെ കണ്ടത്. ഈ സമയം കൂട്ടിൽ നായ് ഇല്ലായിരുന്നു. അജിത്ത് കുമാറിെൻറ ഭാര്യ ലതയും മക്കളും വീടിെൻറ പണി നടക്കുന്നതിനാൽ അടുെത്ത ബന്ധുവീട്ടിലാണ് താമസിക്കുന്നത്. കൂട്ടിൽ കയറുന്നതിന് മുമ്പ് മൂർഖൻ മൂന്ന് പൂച്ചകളെയും ഭക്ഷിച്ചിരുന്നു. ഇവയിൽ ചിലതിനെ ഛർദിച്ചതോടെ മൂർഖൻ അവശനിലയിലായി. ഇതിനാൽ നായ്ക്കൂട്ടിൽ ചുരുണ്ടുകൂടി കിടക്കുകയായിരുന്നു. വിവരം അറിയിച്ചതോടെ ഉച്ചക്ക് ഒന്നോടെ വാവ സുരേഷ് എത്തി പാമ്പിനെ പിടികൂടി ചാക്കിലാക്കി. 10 അടി നീളവും 15 വയസ്സുമുള്ള ആൺ മൂർഖനായിരുന്നു. കഴിഞ്ഞദിവസം കല്ലിശ്ശേരിയിൽ കോഴിക്കൂട്ടിൽ കയറിയ മൂർഖനെയും വാവ സുരേഷ് എത്തി പിടികൂടിയിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.