മാന്നാർ: വെള്ളത്താൽ ചുറ്റപ്പെട്ട പരുമല ദ്വീപിന് ജലസമൃദ്ധിയുടെ നാളുകൾ നഷ്ടപ്പെട്ടു. ഒരിക്കലും വറ്റാത്ത കിണറുകളും നദികളും കുളങ്ങളും നിറഞ്ഞ ഈ ഗ്രാമത്തിന് ഇന്ന് കുടിവെള്ളം കിട്ടാക്കനിയാവുകയാണ്. പരുമലയുടെ സമീപപ്രദേശങ്ങളിലേക്ക് ആയിരക്കണക്കിന് ലിറ്റർ വെള്ളമാണ് ദിേനന ഇവിടെനിന്ന് വേനൽക്കാലത്ത് കൊണ്ടുപോയിരുന്നത്. എന്നാൽ, ഇപ്പോൾ പരുമല നിവാസികൾക്ക് വെള്ളം ഇല്ലാത്ത അവസ്ഥയാണ്. ഭൂരിപക്ഷം കിണറുകളും വറ്റിവരണ്ടു. നദിയിൽ വെള്ളം കൂടുതലുള്ള ഭാഗത്തുനിന്ന് ആലപ്പുഴ കുടിവെള്ള പദ്ധതിക്ക് വെള്ളം പമ്പ് ചെയ്യുന്നത് പരുമലയോടുചേർന്ന സ്ഥലത്തുനിന്നാണ്. ഇവിടേക്ക് സ്ഥിരമായി വെള്ളം ലഭിക്കുന്നതിന് തടയണകൂടി കെട്ടുന്നതോടെ താഴ്ഭാഗത്തെ നദിയിലേക്കുള്ള ഒഴുക്ക് പൂർണമായും വേനൽക്കാലത്ത് ഇല്ലാതാകും. ഇതോടെ കുളിക്കാനും തുണികൾ കഴുകാനും നദിയെ ആശ്രയിച്ചിരുന്നവർക്ക് അതിന് കഴിയാതെവരും. കൂടാതെ, പരുമലയിലെ കുടിവെള്ളക്ഷാമം ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ രൂക്ഷമാകും. പരുമലക്ക് ജലസമൃദ്ധിയുടെ നാളുകൾ തിരികെ ലഭിക്കാൻ നദികളും കുളങ്ങളും വയലുകളും സംരക്ഷിക്കാൻവേണ്ട നടപടി സർക്കാർ സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.