ചെങ്ങന്നൂർ: ഐ.എച്ച്.ആർ.ഡി കോളജ് ഓഫ് എൻജിനീയറിങ് ചെങ്ങന്നൂർ ഐ.ഇ.ഡി.സിയുെടയും െഎ.ഇ.ഇ.ഇ (ഐ ട്രിപ്പിൾ ഇ) ഫോറമായ (െഎ.എം.എസ്) ഐ.എം.എസിെൻറയും ആഭിമുഖ്യത്തിൽ വിദ്യാർഥികളുടെ േപ്രാജക്ട് എക്സ്പോ നടത്തി. കോളജ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പ്രിൻസിപ്പൽ ഡോ. പ്രഫ. വി.പി. ജ്യോതിരാജ് ഉദ്ഘാടനം നിർവഹിച്ചു. ഡോ. പ്രഫ. നിഷ കുരുവിള, പ്രഫ. സാം കെ. സുമേഷ്, ഐ.ഇ.ഡി.സി. ക്ലസ്റ്റർ കോഒാഡിനേറ്റർ തുടങ്ങിയവർ നേതൃത്വം നൽകി. തീപിടിത്തം ഉണ്ടായാൽ തടയുന്ന റോബോട്ട്, സി.എൻ.സി സാങ്കേതികവിദ്യ ഉപയോഗിച്ച് ചിത്രങ്ങൾ വരക്കാൻ കഴിയുന്ന കാർട്ടീസിയോ, ചോദ്യപേപ്പർ നഷ്ടപ്പെടുന്നത് തടയാൻ സഹായിക്കുന്ന സ്േറ്റാറേജ് ഉപകരണം, കർഷകരെ സഹായിക്കാനും കൃത്യമായി കൃഷിസംവിധാനത്തിന് സഹായിക്കുന്ന അഗ്രിബോട്ട്, ഓപറേഷൻ സമയങ്ങളിൽ അനസ്തേഷ്യയിൽ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ ഒഴിവാക്കാൻ സഹായിക്കുന്ന സ്വയം നിയന്ത്രിത സംവിധാനം, ടണലുകൾ, -ഭൂമിക്കടിയിലെ ഖനന സ്ഥഥലങ്ങളിലും പരിശോധനക്കും വിഷവാതകങ്ങൾ തിരിച്ചറിയാനും സഹായിക്കുന്ന റോബോട്ട് തുടങ്ങി നിരവധി നൂതന ആശയങ്ങൾ വിദ്യാർഥികൾ പ്രദർശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.