ചാരുംമൂട്: ചാരുംമൂട് ജങ്ഷനെ മാതൃക ജങ്ഷനായി പ്രഖ്യാപിച്ചു. ഞായറാഴ്ച രാവിലെ ജങ്ഷനില്‍ നടന്ന ചടങ്ങിലാണ് മാതൃക ജങ്ഷനായി പ്രഖ്യാപിച്ചത്. ജില്ലയിലെ ചെങ്ങന്നൂര്‍ റവന്യൂ ഡിവിഷനിലെ ആദ്യത്തെ മാതൃക ജങ്ഷന് കൂടിയാണ് ചാരുംമൂട്. ജനപ്രതിനിധികളുടെയും വിവിധ വകുപ്പ് മേധാവികളുടെയും നേതൃത്വത്തില്‍ നടന്ന ട്രാഫിക് ക്രമീകരണ സമിതിയാണ് ചാരുംമൂടിനെ തെരഞ്ഞെടുത്തത്. ഇതോടെ ചാരുംമൂട് ജങ്ഷന് 24 മണിക്കൂറും കാമറ നിരീക്ഷണത്തിലായിരിക്കും. ജങ്ഷനില്‍ നാല് കാമറാകള്കൂടി ഉടന്‍ സ്ഥാപിക്കും. ഇതോടൊപ്പം കെ-.പി റോഡിലും കൊല്ലം--തേനി ദേശീയപാതയിലും 100 മീറ്റര്‍ വീതം നാല് വശങ്ങളിലും വാഹന പാര്‍ക്കിങ് നിരോധിച്ച് ബോര്‍ഡുകള്‍ സ്ഥാപിച്ചു. റോഡിെൻറ നാല് വശങ്ങളിലും സീബ്രലൈനുകളും കാല്‍നടക്കാര്‍ക്കുള്ള ലൈനുകളും അടയാളപ്പെടുത്തി. രാവിലെ ഏഴുമുതല്‍ രാത്രി എട്ടുവരെ ഒരു പൊലീസ് ഉദ്യോഗസ്ഥെൻറ സേവനം ജങ്ഷനില്‍ ലഭ്യമാക്കും. നിയമലംഘനം നടത്തുന്ന വാഹനങ്ങള്‍ക്കെതിരെ അതത് ദിവസംതന്നെ നിയമ നടപടി സ്വീകരിക്കും. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിക്കും. സിഗ്നലിന് സമീപം ബസുകളില്‍നിന്ന് യാത്രക്കാരെ ഇറക്കുന്നത് കര്‍ശനമായി നിരോധിച്ചു. ജങ്ഷെൻറ നാല് വശങ്ങളിലും വൈദ്യുതി പോസ്റ്റുകളില്‍ സ്ഥാപിച്ചിട്ടുള്ള ഫ്ലക്സ് ബോര്‍ഡുകള്‍ പൊലീസ് നീക്കം ചെയ്യും. ജങ്ഷനിലെ ശുചിത്വ പരിപാലനത്തിനുവേണ്ടി വ്യാപാരി വ്യവസായികളെയും ജങ്ഷൻ ഉൾപ്പെടുന്ന പഞ്ചായത്തുകളിലെ ജനപ്രതിനിധികളെയും എം.എൽ.എയുടെ നേതൃത്വത്തില്‍ വിളിച്ചുകൂട്ടി നടപടി സ്വീകരിക്കും. കാമറകളുടെ സ്വിച്ച്ഓൺ ആര്. രാജേഷ് എം.എല്‍.എ നിർവഹിച്ചു. താമരക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഗീത അധ്യക്ഷത വഹിച്ചു. ചുനക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശാന്ത ഗോപാലകൃഷ്ണന്, ജില്ല പഞ്ചായത്ത് അംഗം ബി. വിശ്വന്, ഭരണിക്കാവ് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.കെ. വിമലന്, ചെങ്ങന്നൂര്‍ ഡിവൈ.എസ്.പി കെ. ശിവസുദന്‍പിള്ള, നൂറനാട് എസ്.ഐ വി. ബിജു, വ്യാപാരി വ്യവസായി ഏകോപന സമിതി വര്‍ക്കിങ് പ്രസിഡൻറ് എം.എസ്. സലാമത്ത്, ഷാജഹാന് കെന്‍സ, ചാരുംമൂട് സാദത്ത്, കൃഷ്ണകുമാര്‍ വേടരപ്ലാവ് എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.