മാവേലിക്കര: രണ്ടരവയസ്സുകാരിക്ക് മാവേലിക്കര ജില്ല ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായി പരാതി. മാവേലിക്കര കൊറ്റാര്‍കാവ് കുളത്തിെൻറ വടക്കതില്‍ തൃക്കാര്‍ത്തികയില്‍ സുരേഷ്കുമാര്‍-സരിത ദമ്പതികളുടെ മകള്‍ സ്നേഹക്കാണ് ചികിത്സ നിഷേധിച്ചതായി മാതാവ് മാവേലിക്കര പൊലീസിൽ നൽകിയ പരാതിയില്‍ പറയുന്നത്. 29ന് ഉച്ചക്ക് കുഞ്ഞ് വീണ് തലക്ക് പരിക്കേറ്റിരുന്നു. ചോര വാര്‍ന്നൊഴുകുന്ന കുഞ്ഞുമായി ജില്ല ആശുപത്രിയില്‍ വൈകീട്ട് 5.30ഓടെ എത്തിയെങ്കിലും ‘നഴ്സ് വന്ന് നോക്കട്ടെ’ എന്ന് അറിയിച്ച് കുഞ്ഞിെനയും അമ്മെയയും വരാന്തയില്‍ ഇരുത്തുകയായിരുന്നു. തുടര്‍ന്ന് നിരവധി തവണ മാതാവ് ആവശ്യപ്പെട്ടെങ്കിലും ദേഷ്യത്തോടെ പുറത്തിരിക്കാൻ പറഞ്ഞതല്ലാതെ കുട്ടിയെ നോക്കാന്‍ ഡോക്ടര്‍ തയാറായില്ല. തുടര്‍ന്ന് ശാരീരിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച കുട്ടിയെ സഹോദരനെ വിളിച്ചുവരുത്തി സ്വകാര്യ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. വിഷയം ചൂണ്ടിക്കാട്ടി ജില്ല മെഡിക്കല്‍ ഓഫിസര്‍ക്കും പരാതി നല്കാന് ഒരുങ്ങുകയാണിവര്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.