പല്ലന: ഏറെ പാരിസ്ഥിതിക പ്രാധാന്യമുള്ള പല്ലന ചന്തത്തോട് സ്വകാര്യ വ്യക്തികളുടെ കൈയേറ്റ ഭീഷണിയിൽ. പല്ലന ഹൈസ്കൂളിന് തെക്കുവശത്ത് കുടി ഒഴുകി പല്ലന ആറുമായി ബന്ധപ്പെട്ട് കിടക്കുന്ന പുറമ്പോക്ക് തോടാണിത്. ഒന്നര കിലോമീറ്റർ നീളമുള്ള തോടിെൻറ ഹൈസ്കൂളിനോട് ചേർന്ന ഭാഗത്താണ് സ്വകാര്യ വ്യക്തികളുടെ കൈയേറ്റം നടക്കുന്നത്. ഇത്തരത്തിൽ 200 മീറ്റർ തോടിെൻറ ഭാഗം നീരൊഴുക്കില്ലാത്ത വിധം കൈയേറിയ നിലയിലാണ്. അഞ്ച് മീറ്റർ വീതിയിലുള്ള തോടിെൻറ കൈയേറിയ ഭാഗത്ത് ഒരു കാലെടുത്ത് വെച്ചാൽ മറുവശം എത്തുന്ന നിലയിലാണ്. സ്വകാര്യ ഒാഡിറ്റോറിയത്തിൽ വഴി നിർമാണത്തിെൻറ ഭാഗമായി പൈപ്പ് ഇട്ട് തോട് നികത്തിയത് സ്വാഭാവിക നീരൊഴുക്കിനെ പ്രതികൂലമായി ബാധിച്ചു. ജലം ഇടുങ്ങിയ പൈപ്പിൽ കൂടി ഒഴുകാതെ സ്കൂളിന് സമീപം കെട്ടിക്കിടക്കുന്നു. ഇവിടെ മാലിന്യം കിറ്റുകളിൽ തള്ളുന്നത് പതിവാണ്. ഇത് സമീപത്തെ സ്കൂൾ വിദ്യാർഥികളുടെ ആരോഗ്യത്തിന് ഭീഷണി ഉയർത്തുന്നു. സ്വകാര്യ ഒാഡിറ്റോറിയം മുതൽ കിഴക്കോട്ട് 200 മീറ്റർ തോടിെൻറ ഭാഗം മാലിന്യം തള്ളൽ മൂലം അപ്രത്യക്ഷമായ നിലയിലാണ്. ചാണകം, വാഴ, മരത്തിെൻറ അവശിഷ്ടങ്ങൾ, ചകിരി, പ്ലാസ്റ്റിക് മാലിന്യങ്ങൾ തുടങ്ങിയവ നിക്ഷേപിച്ചാണ് കൈയേറ്റം നടത്തുന്നത്. റോഡിന് പടിഞ്ഞാറ് ഭാഗത്ത് ഉണ്ടായിരുന്ന തോടിെൻറ ഭാഗങ്ങൾ ഇന്ന് പൂർണമായും സ്വകാര്യ വ്യക്തികൾ കൈയടക്കിയ നിലയിലാണ്. തീരപ്രദേശമായ ഈ ഭാഗത്ത് കടൽക്ഷോഭമോ വെള്ളപ്പൊക്കമോ ഉണ്ടാകുമ്പോൾ ജലം ആറ്റിലേക്ക് ഒഴുകുന്നതിന് പ്രധാന പങ്ക് വഹിച്ചിരുന്നത് ചന്തതോടാണ്. ഇത്തരത്തിൽ കൈയേറ്റം നിർബാധം തുടർന്നാൽ തോടിെൻറ നീരൊഴുക്ക് പൂർണമായും ഇല്ലാതാകും. ഭൂഗർഭ ജലലഭ്യതയിലെ കുറവ് മൂലം ഹൈസ്കൂളിന് സമീപമുള്ള വാട്ടർ അതോറിറ്റിയുടെ പമ്പിൽനിന്ന് കുടിവെള്ളം പമ്പ് ചെയ്യാൻ കഴിയുന്നില്ല. മെഡിക്കൽ ഓഫിസർ ഡോ. ഷിബുവിെൻറ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദർശിച്ചിരുന്നു. യന്ത്രത്തിെൻറ സഹായത്താൽ പൂർണമായും വൃത്തിയാക്കി പൂർവസ്ഥിതിയിലാക്കാൻ നിർദേശം നൽകി. അതിന് തൊഴിലുറപ്പ് പദ്ധതിയെ ഉൾപ്പെടുത്താൻ നിർദേശമുണ്ടായിരുന്നു. മാലിന്യം നീക്കി സംരക്ഷണ ഭിത്തി കെട്ടി സംരക്ഷിക്കണമെന്ന ആവശ്യമാണ് പ്രദേശവാസികളിൽനിന്ന് ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.