ആലപ്പുഴ: അഴിമതിയില്ലാത്ത സമൂഹ സൃഷ്ടിക്കായി വിജിലൻസ് തുടങ്ങിയ ഫേസ്ബുക്ക് കൂട്ടായ്മ ആരംഭിച്ച് ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ തന്നെ വൻഹിറ്റായി. നാടു നന്നാക്കാൻ കൂടെ കൂടുന്നോ എന്ന ഫേസ് ബുക്ക് കൂട്ടായ്മയിൽ ഇതിനകം 16,000 പേർ അണിനിരന്നു കഴിഞ്ഞു. വിജിലൻസിെൻറ ഗവേഷണ പരിശീലന വിഭാഗത്തിെൻറ ആലപ്പുഴ ഓഫിസാണ് ഫേസ്ബുക്ക് കൂട്ടായ്മക്ക് തുടക്കമിട്ടത്. സർക്കാർ ഓഫിസുകൾ, പൊതുസേവന കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം പൊതുജനം നേരിടുന്ന പ്രശ്നങ്ങൾ,അവർക്ക് ലഭിക്കുന്ന മികച്ച സേവനങ്ങൾ, അഭിപ്രായങ്ങൾ എന്നിവയെല്ലാം ഫേസ് ബുക്ക് കൂട്ടായ്മ പങ്കു െവക്കുന്നു. അഴിമതി കേസുകൾ പിടിക്കുക എന്നതിനപ്പുറം മികച്ച സേവനം കാഴ്ചെവക്കുന്നവയെ ഗുഡ് ഗവേണൻസ് മാതൃകയായി ഉയർത്തിക്കൊണ്ടു വരാനും ഗവേഷണ-പരിശീലനം വിഭാഗം ലക്ഷ്യമിടുന്നു. ഇതിെൻറ ഭാഗമായി ജില്ലയിലെ വിവിധ സർക്കാർ-പൊതു സ്ഥാപനങ്ങളുടെ പ്രവർത്തനം സംബന്ധിച്ച പൊതുജനങ്ങൾക്കിടയിൽ അഭിപ്രായ സർവേയും നടത്തി വരുന്നു. അന്ത്യഘട്ടത്തിലായ സർവേ ഫലം അടുത്തു തന്നെ വിജിലൻസ് മേധാവിക്ക് സമർപ്പിക്കും. തുടർന്നായിരിക്കും ഫലം പ്രസിദ്ധീകരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.