കായംകുളം: കായംകുളം റെയിൽവേ ജങ്ഷൻ സന്ദർശിച്ച ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വസിഷ്ഠ ജോഗ്രി വികസന പ്രവർത്തനങ്ങൾ വിലയിരുത്തി. ചെങ്ങന്നൂരിൽ നിന്ന് കായംകുളം വഴി ആലപ്പുഴക്ക് പോകാനായി എത്തിയ അദ്ദേഹം ഇവിടത്തെ സ്ഥിതിഗതികൾ മനസ്സിലാക്കാൻ സമയം കണ്ടെത്തുകയായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം പ്രത്യേക തീവണ്ടിയിലാണ് എത്തിയത്. പാർക്കിങ് ഏരിയ വിപുലീകരിക്കണമെന്നും റെയിൽവേയുടെ ഉടമസ്ഥതയിലുള്ള താഴ്ന്ന സ്ഥലങ്ങൾ ഉയർത്തി ഉപയോഗപ്രദമാക്കണമെന്നും അദ്ദേഹം നിർദേശം നൽകി. രാജധാനി ഉൾപ്പെടെയുള്ള എക്സ്പ്രസ് ട്രെയിനുകൾക്ക് സ്റ്റോപ് അനുവദിക്കുക, സ്റ്റേഷൻ കെട്ടിടം പുനഃക്രമീകരിക്കുക, മുകളിലത്തെ നിലയിലുള്ള റിസർവേഷൻ കൗണ്ടർ താഴോട്ട് മാറ്റുക, അഞ്ച് പ്ലാറ്റ്ഫോമുകൾക്കും പൂർണമായി മേൽക്കൂര സ്ഥാപിക്കുക, പ്ലാറ്റ്ഫോമുകളിൽ ആവശ്യത്തിന് ഇരിപ്പിടങ്ങൾ സജ്ജീകരിക്കുക എന്നീ ആവശ്യങ്ങൾ യാത്രക്കാർ അദ്ദേഹത്തിന് മുന്നിൽ ഉന്നയിച്ചു. ചീഫ് ഓപറേറ്റിങ് മാനേജർ അനന്തരാമൻ, ഡി.ആർ.എം പ്രകാശ് ഭൂട്ടാണി, ചീഫ് കമേഴ്സ്യൽ മാനേജർ മീന ഇട്ടിയവറ, സ്റ്റേഷൻ മാനേജർ വർഗീസ് കുരുവിള എന്നിവരും ഒപ്പമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.