ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍െറ കൊല; അഞ്ചുപേര്‍ റിമാന്‍ഡില്‍

ആലപ്പുഴ: ഉത്സവസ്ഥലത്തെ വാക്തര്‍ക്കത്തിനിടെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവമ്പാടി തൈപ്പറമ്പ് വീട്ടില്‍ അനന്ദു (19), തിരുവമ്പാടി പുതുവല്‍ വീട്ടില്‍ ജെ. അനന്ദു (19), ഇരട്ട സഹോദരന്‍ ജെ. അമ്പാടി (19), തിരുവമ്പാടി വെളിയില്‍ പുരയിടം സുബിന്‍ (26), തിരുവമ്പാടി വെളിയില്‍ വീട്ടില്‍ കൃഷ്ണകുമാര്‍ (വാവ -26) എന്നിവരെയാണ് സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. വലിയകുളം തൈപ്പറമ്പില്‍ നൗഷാദിന്‍െറ മകന്‍ മുഹ്സിനാണ് (18) മരിച്ചത്. ആലിശ്ശേരി അമ്പലത്തിലെ ഉത്സവത്തിനിടെ വെള്ളിയാഴ്ച രാത്രി 12 ഓടെയാണ് സംഭവം. മിമിക്സ് പരേഡ് കാണാന്‍ സുഹൃത്തുക്കളുമായി എത്തിയതായിരുന്നു മുഹ്സിന്‍. പരിപാടിക്കിടെ സ്ഥലത്ത് വാക്തര്‍ക്കം ഉണ്ടായി. ചിലര്‍ സ്റ്റേജിലേക്ക് കയറാന്‍ ശ്രമിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരാള്‍ കൈയില്‍ കരുതിയിരുന്ന സ്ക്രൂഡ്രൈവര്‍ ഉപയോഗിച്ച് മുഹ്സിന്‍െറ നെഞ്ചില്‍ കുത്തുകയായിരുന്നു. ഗുരുതര പരിക്കേറ്റ മുഹ്സിനെ ആദ്യം വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. നില വഷളായതോടെ പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ശനിയാഴ്ച പുലര്‍ച്ചെ മരിച്ചു. സി.ഐ കെ.എന്‍. രാജേഷിന്‍െറ നേതൃത്വത്തിലെ പ്രത്യേകസംഘമാണ് പ്രതികളെ പിടികൂടിയത്. ജില്ല പൊലീസ് മേധാവി വി.എം. മുഹമ്മദ് റഫീഖിന്‍െറ മേല്‍നോട്ടത്തിലാണ് അന്വേഷണം. ആലപ്പുഴ ചീഫ് ജുഡീഷ്യല്‍ മജിസ്¤്രടറ്റ് അവധിയിലായതിനാല്‍ പ്രതികളെ ചേര്‍ത്തല സി.ജെ.എം കോടതിയില്‍ ഹാജരാക്കി. പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.