തിരുവന്‍വണ്ടൂര്‍ ക്ഷേത്രം ആറാട്ട് ഭക്തിസാന്ദ്രം

തിരുവന്‍വണ്ടൂര്‍: മഹാവിഷ്ണുക്ഷേത്രത്തില്‍ 10 ദിവസം നീണ്ട ഉത്സവം സമാപിച്ചു. ക്ഷേത്രത്തിലും പരിസരത്തും ആയിരങ്ങളാണ് ആറാട്ടെഴുന്നള്ളിപ്പ് കണ്ടുതൊഴാന്‍ എത്തിയത്. കുഴിക്കാട്ടില്ലത്ത് അഗ്നിശര്‍മന്‍ വാസുദേവനാരായണന്‍ ഭട്ടതിരിപ്പാടിന്‍െറ മുഖ്യകാര്‍മികത്വത്തില്‍ കൊടിയിറക്കി. തിരുവന്‍വണ്ടൂര്‍ ഉണ്ണികൃഷ്ണന്‍െറയും സംഘത്തിന്‍െറയും സ്പെഷല്‍ പഞ്ചവാദ്യം മേളക്കൊഴുപ്പ് പകര്‍ന്നു. 5.30നാണ് ആറാട്ടെഴുന്നള്ളിപ്പ് നടന്നത്. ആറാട്ട് എഴുന്നള്ളിപ്പ് പടിഞ്ഞാറേനടയില്‍ എത്തിയപ്പോള്‍ നിരവധി പേര്‍ നിറപറ അര്‍പ്പിച്ചു. അമ്മന്‍കുടം, തെയ്യം, ചെണ്ടമേളം, നാഗസ്വരം, തകില്‍, വേലകളി, താലപ്പൊലി എന്നിവ ഘോഷയാത്രയെ കൊഴുപ്പിച്ചു. ഇരമല്ലിക്കര മദനശ്ശേരിക്കടവില്‍ മണിമലയാറ്റില്‍ ഭക്തിനിര്‍ഭരമായ ആറാട്ട് നടന്നു. തുടര്‍ന്ന് 11ഓടെ ആറാട്ടുവരവും, ആറാട്ടുവിളക്കും ,12.30 ന് അകത്തെഴുന്നള്ളിപ്പും നടന്നു. ക്ഷേത്രത്തില്‍ നാഗസ്വരക്കച്ചേരി, ഡോ. കെ.എസ്. സിന്ധുവിന്‍െറ സംഗീതസദസ്സ് എന്നിവയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.