വലിയകുളങ്ങര ക്ഷേത്രം കെട്ടുകാഴ്ച നാളെ

പല്ലന: തൃക്കുന്നപ്പുഴ മഹാദേവികാട് മേജര്‍ വലിയകുളങ്ങര ക്ഷേത്രത്തിലെ അശ്വതിനാള്‍ കെട്ടുകാഴ്ച വ്യാഴാഴ്ച. വിവിധ കരക്കാരുടെ പങ്കാളിത്തത്തോടെയാണ് ഉത്സവാഘോഷത്തിന്‍െറ അവസാന നാളിലെ കെട്ടുകാഴ്ച. കൊടിയേറ്റോ ആറാട്ടോ ഇല്ലാതെയുള്ള ഉത്സവമാണ്. കുത്തിയോട്ടമാണ് പ്രധാന വഴിപാട്. കുത്തിയോട്ടങ്ങള്‍ അശ്വതി ദിവസം ക്ഷേത്രത്തിലേക്ക് പുറപ്പെടും. ഉത്രട്ടാതി, രേവതി ദിവസങ്ങളില്‍ ദേശതാലവും ദേവിമാരുടെ കൂട്ടഎഴുന്നള്ളത്തും ഉണ്ടാകുമെങ്കിലും പടുകൂറ്റന്‍ കുതിരകളുടെ കെട്ടുകാഴ്ചകളാണ് പ്രധാന ആകര്‍ഷണം. മൂന്ന് കരകളില്‍നിന്നായി 14 കെട്ടുകാഴ്ചയാണ് അശ്വതി ദിനത്തില്‍ ക്ഷേത്രത്തില്‍ എത്തുന്നത്. തെക്കേക്കര, വടക്കേക്കര, പുതുക്കുണ്ടം കരകളില്‍നിന്നാണ് വരുക. തെക്കേക്കരയില്‍നിന്ന് നാല് കുതിരകളും വടക്കേക്കരയില്‍നിന്ന് രണ്ടും ഉള്‍പ്പെടെ പത്ത് കെട്ടുകുതിരകളും പടക്കുതിരകളും കാളയും കാഴ്ചക്ക് അണിനിരക്കും. നൂറ് അടിയോളം ഉയരമുള്ള അഞ്ച് കെട്ടുകുതിരകളാണ് ഇവിടെയുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.