പൂച്ചാക്കൽ: പൊറ്റേത്തറ പട്ടികജാതി കോളനിയിലേക്കുള്ള നടപ്പാലം അപകടഭീഷണിയിൽ. പാണാവള്ളി പഞ്ചായത്ത് 12-ാം വാർഡിലുള്ള നടപ്പാലമാണ് അപകട ഭീഷണി ഉയർത്തുന്നത്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് തകർന്നുവീണ പാലമാണിത്. തെരഞ്ഞെടുപ്പിന് ശേഷം പാലം പുനർനിർമിക്കാമെന്ന ഉറപ്പോടെ തെങ്ങിൻതടിയിൽ നിർമിച്ച താൽക്കാലിക പാലമാണ് ദ്രവിച്ച് തകർന്ന് അപകട ഭീഷണി ഉയർത്തുന്നത്. പഴയ കോൺക്രീറ്റ് പാലം തകർന്ന് വീണതിനൊപ്പം കോളനി നിവാസികളായ അമ്മക്കും മകൾക്കും തോട്ടിൽ വീണ് പരിക്കേറ്റിരുന്നു. സംഭവം പാർട്ടികൾ തെരഞ്ഞെടുപ്പ് വിഷയമാക്കി എടുത്തതോടെ പഞ്ചായത്ത് അധികൃതർ അടിയന്തരമായി ഇടപെട്ടാണ് താൽക്കാലിക പാലം നിർമിച്ചത്. ഇതാണ് തകർന്ന് കിടക്കുന്നത്. പൂച്ചാക്കൽ ടൗണിൽനിന്ന് കോളനിയിലേക്ക് എത്താനുള്ള ഏക മാർഗമാണ് പാലം. കോളനിവാസികളും അല്ലാത്തവരുമായ വിദ്യാർഥികൾ അടക്കം നിരവധി ആളുകളാണ് പാലത്തെ ആശ്രയിക്കുന്നത്. പാലം അടിയന്തരമായി പുനർനിർമിക്കണമെന്നാണ് കോളനിവാസികളുടെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.