പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കം

അരൂര്‍: സമ്പൂര്‍ണ പ്ളാസ്റ്റിക് നിരോധന പ്രഖ്യാപനത്തോടെ മറ്റത്തില്‍ഭാഗം സ്കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന് തുടക്കമായി. മറ്റത്തില്‍ഭാഗം ഗവ. എല്‍.പി സ്കൂളിലെ യോഗത്തില്‍ എസ്.എം.സി ചെയര്‍മാന്‍ ഫയാസ് അധ്യക്ഷത വഹിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് കൊച്ചപ്പന്‍ ഉദ്ഘാടനം ചെയ്തു. അരൂക്കുറ്റി മൂന്നാം വാര്‍ഡ് മെംബര്‍ കബീര്‍, പൂര്‍വ വിദ്യാര്‍ഥി സംഘടന നൊസ്റ്റാള്‍ജിയയുടെ ചെയര്‍മാന്‍ കെ.എം. അബ്ദുല്‍ ഖാദര്‍, സീനിയര്‍ അസിസ്റ്റന്‍റ് പി.ഡി. ജോഷി എന്നിവര്‍ സംസാരിച്ചു. പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എച്ച്. യാസ്മിന്‍ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. പ്രധാനാധ്യാപകന്‍ എം.പി. ശിവകുമാര്‍ സ്കൂളിനെ ഹരിത വിദ്യാലയമായി പ്രഖാപിച്ചു. ചേര്‍ത്തല: വെള്ളിയാകുളം ഗവ. യു.പി സ്കൂളില്‍ പൊതുവിദ്യാഭാസ സംരക്ഷണ പ്രതിജ്ഞയും ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രഖ്യാപനവും സംഘടിപ്പിച്ചു. എസ്.എം.സി ചെയര്‍മാന്‍ പുഷ്പാകരന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗങ്ങളായ ഡി. ബിനിത, എസ്.എം.സി ചെയര്‍മാന്‍ കെ.എന്‍. പുഷ്പാകരന്‍, പ്രധാനാധ്യാപകന്‍ ഡി. ബാബു, ബി. അംബികാദേവി, ആര്‍. സന്തോഷ്കുമാര്‍, ഡി. ഷാജി എന്നിവര്‍ നേതൃത്വം നല്‍കി. അരൂര്‍: എഴുപുന്ന സെന്‍റ് റാഫേല്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പൊതുവിദ്യാലയ സംരക്ഷണ യജ്ഞം പഞ്ചായത്ത് പ്രസിഡന്‍റ് എസ്.ടി. ശ്യാമളകുമാരി ഉദ്ഘാടനം ചെയ്തു. സ്കൂള്‍ മാനേജര്‍ ഫാ. തോമസ് മങ്ങാട്ട്, പ്രിന്‍സിപ്പല്‍ ടി.ജെ. ജോണ്‍സണ്‍, പി.ടി.എ പ്രസിഡന്‍റ് എന്‍.കെ. രാജീവന്‍, റിട്ട. അധ്യാപകന്‍ സി.വി. ജോസഫ്, സി.കെ. സത്യന്‍, ടി. സതീഷ്, ബൈജുമോന്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.