വടുതല: ദിശബോര്‍ഡുകള്‍ ഇല്ലാത്ത വീതികുറഞ്ഞ ചേര്‍ത്തല-അരൂക്കുറ്റി റോഡില്‍ അപകടം പതിവാകുന്നു. തൃച്ചാറ്റുകുളം, പാണാവള്ളി, പള്ളിപ്പുറം, അരൂക്കുറ്റി, മാത്താനം ക്ഷേത്രം, കൊമ്പനാമുറി, ആയിരത്തെട്ട്, വടുതല ജങ്ഷന്‍ എന്നിവിടങ്ങളിലാണ് അപകടം പതിവ്. അപകടത്തില്‍പെടുന്നവരില്‍ കൂടുതലും ബൈക്ക് യാത്രക്കാരാണ്. വടുതല മുതല്‍ അരൂക്കുറ്റി വരെ മതിയായ വീതിയില്ലാത്തതാണ് അപകടത്തിന്‍െറ ആക്കം കൂട്ടുന്നത്. കഷ്ടിച്ച് ഒരു ബസിന് പോകാവുന്ന വീതി മാത്രമാണ് റോഡിനുള്ളത്. അമിത വേഗത്തിലത്തെി മുന്നിലുള്ള വാഹനത്തെ മറികടക്കുമ്പോഴാണ് അപകടങ്ങള്‍ കൂടുതലും സംഭവിക്കുന്നത്. കഴിഞ്ഞ ദിവസം രണ്ടുപേര്‍ക്ക് പരിക്കേറ്റ മൂന്ന് വാഹനാപകടങ്ങളാണ് ഇവിടെ സംഭവിച്ചത്. എറണാകുളത്തുനിന്ന് ചേര്‍ത്തലക്ക് വരുകയായിരുന്ന കാര്‍ നിയന്ത്രണം തെറ്റി തൃച്ചാറ്റുകുളം ജങ്ഷനിലെ എന്‍.എസ്.എസ് സ്കൂള്‍ മതിലിലിടിച്ച് മറിയുകയും മതില്‍ തകരുകയും ചെയ്തു. ഒറ്റപ്പുന്ന കവലയില്‍ നിര്‍ത്തിയിട്ടിരുന്ന ടിപ്പര്‍ ലോറിയുടെ പിന്നില്‍ കാറിടിച്ച് വാഹനത്തിന്‍െറ മുന്‍ഭാഗം തകര്‍ന്നു. എന്‍.എസ്.എസ് കോളജ് ജങ്ഷന് സമീപം മരച്ചില്ലയില്‍ തട്ടിയ കാറിന്‍െറ ചില്ല് തകര്‍ന്ന് ഡ്രൈവര്‍ക്കും യാത്രക്കാരനും പരിക്കേറ്റിരുന്നു. മാത്താനം, കൊമ്പനാമുറി, തൃച്ചാറ്റുകുളം തുടങ്ങിയ സ്ഥലങ്ങളിലെ കൊടുംവളവുകളില്‍ ദിശബോര്‍ഡുകള്‍പോലും സ്ഥാപിച്ചിട്ടില്ല. രാത്രി വളവ് ശ്രദ്ധയില്‍പെടാതെ വാഹനങ്ങള്‍ വീടുകളിലേക്കും മറ്റും ഇടിച്ചുകയറുന്നതും പതിവാണ്. ബസുകള്‍ സ്റ്റോപ്പുകളില്‍ പാര്‍ക്ക് ചെയ്യുന്നതിനും സംവിധാനമില്ല. അപകടങ്ങള്‍ തുടര്‍ക്കഥയാവുന്ന സ്ഥലങ്ങളില്‍ റോഡിന് വീതികൂട്ടണമെന്നും അപകട മുന്നറിയിപ്പ് ബോര്‍ഡ് സ്ഥാപിക്കണമെന്നുമുള്ള നാട്ടുകാരുടെ ആവശ്യത്തിന് കാലങ്ങളുടെ പഴക്കമുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.